വിറ്റാമിനുകളും ധാതുക്കളും നമ്മുടെ ശരീരത്തിന് ഏറെ പ്രധാനമാണ്. ഇവയുടെ കുറവ് നമ്മുടെ ശരീരത്തെ പല ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്കും നയിക്കും.
നമ്മുടെ ശരീരത്തില്‍ വിറ്റാമിനുകളുടെ കുറവ് ഉണ്ടോ? എങ്കില്‍ നമ്മുടെ ശരീരം നല്‍കുന്ന ചില സൂചനകളിലൂടെ ഈ കുറവ് മനസിലാക്കാന്‍ സഹായിയ്ക്കും.
ശരീരത്തിലെ വിറ്റാമിന്‍ Dയുടെ അഭാവത്തിന്റെ ലക്ഷണങ്ങള്‍:-
ജലദോഷം, ചുമ, ടോണ്‍സില്‍സ് എന്നിവ പെട്ടെന്ന് പിടിപെടുമ്പോള്‍, അതിനര്‍ത്ഥം ശരീരത്തില്‍ വിറ്റാമിന്‍ Dയുടെ കുറവുണ്ടെന്നാണ്. അത്തരമൊരു സാഹചര്യത്തില്‍, രാവിലെ ധാരാളം സൂര്യപ്രകാശം ഏല്‍ക്കുന്നത് നല്ലതാണ്.
പ്രതിരോധശേഷി കുറയുന്നത് വിറ്റാമിന്‍ Dയുടെ കുറവായി കണക്കാക്കാം. അതായത്, പഠനങ്ങള്‍ പറയുന്ന തനുസരിച്ച് ഒരു വ്യക്തിയുടെ ശരീരം ഏതെങ്കിലും അണുബാധയ്ക്ക് പെട്ടെന്ന് ഇരയാകുന്നത് വിറ്റാമിന്‍ Dയുടെ കുറവ് മൂലമാണ്.
എല്ലായ്‌പ്പോഴും ക്ഷീണം അനുഭവപ്പെടുകയും അലസത തോന്നുകയും ചെയ്യുന്നത് വിറ്റാമിന്‍ D യുടെ അഭാവമായി മനസിലാക്കാം
ശരീരത്തില്‍ വിറ്റമിന്‍ Dയുടെ കുറവ് പേശികളില്‍ വേദനയ്ക്ക് വഴി തെളിയ്ക്കുന്നു.
ഒരു വ്യക്തിയുടെ ശരീരത്തില്‍ വിറ്റാമിന്‍ Dയുടെ കുറവ് ഉണ്ടാകുമ്പോള്‍, മുടി കൊഴിച്ചിലിന് ഇടയാക്കുന്നു. കൂടാതെ, മുടിയുമായി ബന്ധപ്പെട്ട പല പ്രശ്‌നങ്ങള്‍ക്കും വഴി തെളിക്കുന്നു.
ശരീരത്തില്‍ വൈറ്റമിന്‍ ഡിയുടെ കുറവ് ഉണ്ടാകുമ്പോള്‍, നഖങ്ങള്‍ മഞ്ഞനിറത്തില്‍ കാണപ്പെടാം. കൂടാതെ, കൈകളിലും കാലുകളിലും വെളുപ്പ് പ്രത്യക്ഷപ്പെടാന്‍ തുടങ്ങും. അത്തരമൊരു സാഹചര്യത്തില്‍, ഒരു വ്യക്തി പതിവായി സൂര്യപ്രകാശം ഏല്‍ക്കുകയാണെങ്കില്‍. അല്ലെങ്കില്‍ വിറ്റാമിന്‍ D അടങ്ങിയ സാധനങ്ങള്‍ കഴിച്ചാല്‍, ഈ പ്രശ്‌നത്തില്‍ നിന്ന് നിങ്ങള്‍ക്ക് പെട്ടെന്ന് ആശ്വാസം ലഭിക്കും.
Post Your Comments