അടിമാലി: യുവതിയുടെ ചിത്രം സ്റ്റാറ്റസ് ആക്കിയതിനെ ചൊല്ലി യുവാക്കള്‍ തമ്മില്‍ സംഘർഷം. മാരകായുധങ്ങളുമായി അടിമാലി ടൗണിലാണ് യുവാക്കള്‍ ഏറ്റുമുട്ടിയത്. സംഭവത്തില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചാറ്റുപാറ വരക് കാലായില്‍ അനുരാഗ് (27), വാളറ മുടവംമറ്റത്തില്‍ രഞ്ജിത്ത് (31), വാളറ കാട്ടാറുകുടിയില്‍ അരുണ്‍ (28) എന്നിവരെയാണ് അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായവരെ കോടതിയില്‍ ഹാജരാക്കി. കേസിൽ പ്രതികളായ രണ്ടുപേര്‍ ഒളിവിലാണ്.
ചൊവ്വാഴ്ച രാത്രിഅടിമാലി കോടതി റോഡിലാണ് ഇരു സംഘങ്ങളിലായി പത്തോളം യുവാക്കള്‍ പരസ്പരം ഏറ്റുമുട്ടിയത്. വടിവാള്‍, ബേസ്‌ബോള്‍ ബാറ്റ്, ഇരുമ്പ് പൈപ്പ്, ബോള്‍ വെല്‍ഡ് ചെയ്ത ചെയിനിന്‍ തുടങ്ങിയവയുമാണ് യുവാക്കള്‍ ഏറ്റുമുട്ടിയത്.
അടിമാലിയിലെ പ്രമുഖ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരായ യുവതിയും യുവാവും സ്ഥാപനത്തില്‍ നിന്ന് സെല്‍ഫി എടുത്തു. ഇത് സ്റ്റാറ്റസ് ആക്കിയതിനെ തുടര്‍ന്ന് യുവതിയുടെ കാമുകനുമായും സഹോദരനുമായും പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. തുടർന്ന്, യുവാവിന്റെ വീട്ടില്‍ എത്തി മുന്നംഗ സംഘം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സംഘം ചേര്‍ന്നുള്ള ആക്രമണം നടന്നത്.
Post Your Comments