ട്വിറ്ററിനെ ഇലോൺ മസ്ക് ഏറ്റെടുത്തതിന് പിന്നാലെ നിരവധി മാറ്റങ്ങളാണ് നടപ്പാക്കിയിട്ടുള്ളത്. അത്തരത്തിൽ ഇലോൺ മസ്ക് കൊണ്ടുവന്ന പ്രധാന മാറ്റങ്ങളിൽ ഒന്നാണ് ‘ട്വിറ്റർ ബ്ലൂ’ സബ്സ്ക്രിപ്ഷൻ. നിശ്ചിത തുക അടച്ചതിനു ശേഷം ഉപയോക്താക്കൾക്ക് സബ്സ്ക്രിപ്ഷൻ എടുക്കാവുന്നതാണ്. നിരവധി ഫീച്ചറുകളാണ് സബ്സ്ക്രൈബ് ചെയ്ത ഉപഭോക്താക്കൾ നൽകുന്നത്. എന്നാൽ, സബ്സ്ക്രിപ്ഷനായി വലിയ തുക നൽകിയിട്ടും പരസ്യം മുഴുവനായും ഒഴിവാക്കിയില്ലെന്ന പരാതി ഉപയോക്താക്കൾ ഉന്നയിച്ചിരുന്നു. ഈ അവസരത്തിലാണ് പുതിയ അറിയിപ്പുമായി ഇലോൺ മസ്ക് രംഗത്തെത്തിയിരിക്കുന്നത്. യാതൊരു പരസ്യങ്ങളും ഇല്ലാത്ത ട്വിറ്റർ ബ്ലൂ സബ്സ്ക്രിപ്ഷൻ പ്ലാനുകൾ അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
2023 മുതലായിരിക്കും ഈ പ്ലാനുകൾ ഉപയോക്താക്കൾക്ക് ലഭിച്ചു തുടങ്ങുക. അതേസമയം, പുതിയ പ്ലാൻ അവതരിപ്പിക്കുന്നതിന്റെ ഔദ്യോഗിക തിയതി ട്വിറ്റർ പുറത്തുവിട്ടിട്ടില്ല. നിലവിൽ, ട്വിറ്റർ ബ്ലൂ സബ്സ്ക്രിപ്ഷൻ എടുത്തവർക്ക് 50 ശതമാനം പരസ്യങ്ങൾ മാത്രമാണ് കാണാൻ സാധിക്കുക. 999 രൂപയാണ് ഇന്ത്യൻ ഉപയോക്താക്കൾ സബ്സ്ക്രിപ്ഷൻ തുകയായി അടയ്ക്കേണ്ടത്.
Post Your Comments