കാബൂള്‍: താലിബാന്‍ ഇസ്ലാമിനെ ഒറ്റിക്കൊടുത്തെന്ന് ഇസ്ലാമിക് സ്റ്റേറ്റ് . ഖൊറാസാന്‍ പ്രവിശ്യയുടെ (ഐഎസ്ഐഎസ്-കെ) പ്രസിദ്ധീകരണ വിഭാഗമായ അല്‍-അസൈം ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ച ജിഹാദി മാസികയായ ‘വോയ്സ് ഓഫ് ഖൊറാസന്റെ’ ഏറ്റവും പുതിയ ലക്കത്തിലെ കവര്‍ ലേഖനത്തിലാണ് ഈ പരാമര്‍ശം .
Read Also: ട്വിറ്റർ ബ്ലൂ: പരസ്യങ്ങൾ ഇല്ലാത്ത പുതിയ സംവിധാനം ഉടൻ അവതരിപ്പിക്കാൻ സാധ്യത
അനിസ്ലാമിക ശക്തികളോട് ചേര്‍ന്ന് ഇസ്ലാമിക ഖിലാഫത്തെ ദുര്‍ബലപ്പെടുത്തുകയും ഇസ്ലാമിനെ ഒറ്റിക്കൊടുക്കുകയും ചെയ്യുകയാണ് താലിബാനെന്നും ലേഖനത്തില്‍ പറയുന്നു. അമേരിക്കയുമായി സഹകരിക്കുന്ന അഫ്ഗാന്‍ താലിബാന്‍ നേതാക്കളെ വിമര്‍ശിക്കുക എന്നതാണ് ലേഖനത്തിന്റെ ലക്ഷ്യം.
ഇന്നലത്തെ രാജ്യദ്രോഹികളുടെ കാല്‍പ്പാടുകള്‍ പിന്തുടരുന്ന ഇന്നത്തെ രാജ്യദ്രോഹികള്‍’ എന്ന തലക്കെട്ടില്‍, ആദ്യ ഇസ്ലാമിക സുവര്‍ണ്ണ കാലഘട്ടങ്ങളെ പാടെ അവഗണിച്ചുകൊണ്ട് ഇസ്ലാമിന്റെ പ്രതിച്ഛായ മതപരമായ ആചാരങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ഉറപ്പാക്കുന്നതില്‍ താലിബാന്‍ പരാജയപ്പെടുകയാണെന്നും പറയുന്നു.
‘മുസ്ലീങ്ങളുടെ അമ്മമാരുടെയും സഹോദരിമാരുടെയും എളിമയ്ക്കും ബഹുമാനത്തിനും പുറമേ ഇസ്ലാമിക വ്യവസ്ഥയുടെ മഹത്വവും സൗന്ദര്യവും അവര്‍ വിറ്റു.വിവേചനരഹിതരും ധിക്കാരികളുമായ ഈ കാട്ടാളന്മാര്‍, ഇഹലോക ജീവിതത്തിനും ആഗ്രഹങ്ങള്‍ക്കും മുന്‍ഗണന നല്‍കി. ഈ വഴിപിഴച്ചവര്‍ക്ക് അല്‍പ്പം ബുദ്ധിയുണ്ടായിരുന്നെങ്കില്‍, അവര്‍ ഒരിക്കലും ഇത് ചെയ്യുമായിരുന്നില്ല; അവര്‍ ഇസ്ലാമിന്റെ പതാക വലിച്ചുകീറി, അവിശ്വാസത്തിന്റെ പതാക ഉയര്‍ത്തി, മുജാഹിദുകളെ അല്ലാഹുവിന്റെ ശത്രുക്കള്‍ക്ക് കൈമാറി.തങ്ങളുടെ ഭൂതകാലം മറന്ന് പാശ്ചാത്യ സമ്പ്രദായത്തിന്റെ
അനുയായികളായി മാറിയതിനാല്‍, യുവതലമുറയെ പാശ്ചാത്യരുടെ കൂലിപ്പടയാളികളാക്കി മാറ്റി . അവര്‍ രഹസ്യമായി അമേരിക്കന്‍ ഇന്റലിജന്‍സുമായി കൂടിക്കാഴ്ച നടത്തുന്നു’, – എന്നിങ്ങനെ പോകുന്നു താലിബാനെതിരായ ഐഎസിന്റെ ആരോപണങ്ങള്‍.
Post Your Comments