MollywoodLatest NewsKeralaCinemaNattuvarthaNewsEntertainmentMovie Gossips

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘ഹണ്ട്’: ഭാവനയും അതിഥി രവിയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നു

കൊച്ചി: ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘ഹണ്ട്’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ ഇരുപത്തിയെട്ടിന് പാലക്കാട്ട് ആരംഭിക്കും. ജയലഷ്മി ഫിലിംസിൻ്റെ ബാനറിൽ കെ രാധാകൃഷ്ണനാണ് ചിത്രം നിർമ്മിക്കുന്നത്. ദേശീയ പുരസ്ക്കാരം നേടിയ കളിയാട്ടം, നിറം, മേഘസന്ദേശം, വസന്തമാളിക, വിൻ്റർ, എന്നീ ചിത്രങ്ങൾക്കു ശേഷം ജയലഷ്മി ഫിലിംസ് നിർമ്മിക്കുന്ന ചിത്രമാണിത്. മെഡിക്കൽ ക്യാമ്പ്‌സിന്റെ പശ്ചാലത്തിൽ ഒരുക്കുന്ന ഹൊറർ സസ്പെൻസ് ത്രില്ലറാണ് ‘ഹണ്ട്’.

ഭാവനയും, അതിഥി രവിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ രഞ്ജി പണിക്കർ, അജ്മൽ അമീർ, രാഹുൽ മാധവ്, ചന്തു നാഥ്, ജി സുരേഷ് കുമാർ, നന്ദു തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. നിഖിൽ ആനന്ദിൻ്റേതാണ് ചിത്രത്തിന്റെ തിരക്കഥ. പ്രശസ്ത ഛായാഗ്രാഹകനായ അഭിനന്ദൻ രാമാനുജത്തിൻ്റെ പ്രധാന സഹായിയായിരുന്ന ജാക്സൺ ഈ ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനാകുന്നു.

വ്യാഴാഴ്ച്ച വരെ മഴ തുടരും: അറിയിപ്പുമായി സൗദി അറേബ്യ

സംഗീതം – കൈലാസ് മേനോൻ, എഡിറ്റിംഗ് – അജാസ്, കലാസംവിധാനം – ബോബൻ, മേക്കപ്പ് – പിവി ശങ്കർ, കോസ്റ്റ്യും – ഡിസൈൻ – ലിജി പ്രേമൻ, നിശ്ചല ഛായാഗ്രഹണം – ഹരി തിരുമല,
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – മനു സുധാകർ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് – പ്രതാപൻ കല്ലിയൂർ, പ്രൊഡക്ഷൻ കൺട്രോളർ- സഞ്ജു വൈക്കം തുടങ്ങിയവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.

വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button