റിയാദ്: വ്യാഴാഴ്ച്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മക്ക ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ സാമാന്യം ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.
മക്ക പ്രവിശ്യയുടെ തീരദേശമേഖലകളിൽ ശക്തമായ മഴയ്ക്കും, പെട്ടെന്നുള്ള വെള്ളത്തിന്റെ കുത്തൊഴുക്കിനും, വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. ശക്തമായ മഴയ്ക്കൊപ്പം വിവിധ പ്രദേശങ്ങളിൽ ആലിപ്പഴം പൊഴിയുന്നതിനും, പൊടിക്കാറ്റിനും, പേമാരിക്കും സാധ്യതയുണ്ട്.
മദീന മേഖലയിലെ അൽ മഹദ്, വാദി അൽ ഫറ, അൽ ഹനാക്കിയാഹ് എന്നിവിടങ്ങളിലും, നോർത്തേൺ ബോർഡേഴ്‌സ് മേഖലയിലെ റാഫ്ഹയിലും, ഹൈൽ മേഖലയിലെ അൽ ഗസാല, ഹൈൽ, അൽ ഷനാൻ മുതലായ ഇടങ്ങളിലും, റിയാദ് മേഖലയിലെ അൽ മജ്മാ, അൽ സുൽഫി, അൽ ഘാട്, ഷാഗ്ര, അഫീഫ്, റെമഹ് മുതലായ ഇടങ്ങളിലും സാമാന്യം ശക്തമായ മഴ ലഭിക്കുന്നതിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി.
Post Your Comments