വാഷിംഗ്ടണ്‍ : ചൈനയുടെ ചാരവൃത്തി ഭയന്ന് പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ടിക്ക് ടോക്ക് നിരോധിക്കാനൊരുങ്ങി യുഎസ്. ഇത് സംബന്ധിച്ച് ബില്‍ മൂന്ന് യുഎസ് നിയമനിര്‍മ്മാതാക്കള്‍ ചേര്‍ന്ന് അവതരിപ്പിച്ചു. റിപ്പബ്ലിക്കന്‍ സെനറ്റര്‍ മാര്‍ക്കോ റൂബിയോ, റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം മൈക്ക് ഗല്ലഗെര്‍, ഡെമോക്രാറ്റ് അംഗമായ രാജാ കൃഷ്ണമൂര്‍ത്തി എന്നിവരാണ് നിയമനിര്‍മ്മാണത്തിന് ശുപാര്‍ശ നല്‍കിയത്.
ചൈനയുടെയും റഷ്യയുടെയും സ്വാധീനത്തിലുള്ള സോഷ്യല്‍ മീഡിയ കമ്പനികളുമായുള്ള എല്ലാ ഇടപാടുകളും തടയണമെന്നാണ് ബില്ലില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബെയ്ജിംഗിന്റെ നിയന്ത്രണത്തിലുള്ള ടിക്ടോക്ക് നിരോധിക്കേണ്ട സമയമാണിതെന്ന്, ടിക് ടോക്കിന്റെ ഭീഷണിയില്‍ നിന്ന് അമേരിക്കന്‍ ജനതയെ സംരക്ഷിക്കാന്‍ ബൈഡന്‍ ഭരണകൂടം ഇതുവരെ ഒരു നടപടി
ചൈനീസ് സര്‍ക്കാരില്‍ നിന്ന് ആളുകളുടെ ഡാറ്റ സംരക്ഷിക്കാനുള്ള മാതൃ കമ്പനിയായ ബൈറ്റ് ഡാന്‍സിന്റെ കഴിവിനെക്കുറിച്ച് കഴിഞ്ഞ ആഴ്ചകളില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. ഇതിനിടെയാണ് ആപ്ലിക്കേഷന്‍ നിരോധിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നത്.
Post Your Comments