KeralaLatest NewsArticleNewsWriters' Corner

വീണു കിടക്കുന്ന മനുഷ്യരെ എന്നും താങ്ങി ചേർത്തു പിടിക്കാൻ ഈ ചാണകം മാത്രമേ എന്നും ഇവിടുള്ളൂ! അഞ്ജു പാർവതി

പതിവു പോലെ വാർത്ത ഏവരും കണ്ടു; കേട്ടു

കേരള നിയമസഭയിൽ നമ്മൾ തെരഞ്ഞെടുത്ത 140 ജനപ്രതിനിധികളുണ്ട്. അതല്ലാതെ കേരളത്തിൻ്റെ മുക്കിലും മൂലയിലുമായി അസംഖ്യം രാഷ്ട്രീയക്കുപ്പായമിട്ടവരുണ്ട്. പ്രബുദ്ധരെയും മാനവികാവാദികളെയും കാരണം വഴിതട്ടി നടക്കാൻ വയ്യാത്ത നാട് എന്ന തള്ളി മറിക്കലുകൾ വേറെയും. ഇത്രയും പ്രബുദ്ധർ തിങ്ങി നിറയുന്ന കേരളത്തിലാണ് രണ്ടീസം മുമ്പൊരു പാവം പെണ്ണ് ആദിവാസികുടിയിൽ പ്രസവവേദന കൊണ്ട് പുളഞ്ഞ് ജീവനും മരണത്തിനുമിടെ ചെറുയാത്ര നടത്തിയത്. 140 ജനപ്രതിനിധികളിൽ 99 പേർ ദിനംപ്രതി വികസിപ്പിച്ചുക്കൊണ്ടേയിരിക്കുന്ന ഖേരളത്തിലാണ് അവളെ 3 കിലോമീറ്ററോളം ദുർഘടമായ പാതയിലൂടെ തുണിമഞ്ചലിൽ ചുമന്ന് ഒരു ഭർത്താവിന് ആശുപത്രിയിലേയ്ക്ക് എത്തിക്കേണ്ടി വന്നത്.

read also: മുല്ലപ്പെരിയാറിൽ തമിഴ്‌നാടിന്റെ രണ്ടാം മുന്നറിയിപ്പ്; ജലനിരപ്പ് 141.05 അടിയായി ഉയര്‍ന്നു

പതിവു പോലെ വാർത്ത ഏവരും കണ്ടു; കേട്ടു. ! ന്യായീകരണവാദങ്ങളും നിരന്നു. കഴിഞ്ഞു!! അതുകൊണ്ട് ആ അമ്മയ്ക്കും കുഞ്ഞിനും എന്തേലും ഗുണം? മുരുകൻ എന്ന ആ ഭർത്താവ് പയ്യന് എന്തെങ്കിലും സമാശ്വാസം? ഒന്നുമില്ല! പ്രബുദ്ധതയും വികസനവും വഴിഞ്ഞൊഴുകുന്ന തിരക്കിൽ അതിനൊക്കെ എവിടെ സമയം?

പക്ഷേ എന്നത്തേയും പോലെ വാർത്ത അറിഞ്ഞ് ഒരു ദൈവതുല്യനായ മനുഷ്യൻ അവരെ ചേർത്തുപ്പിടിച്ചു. ഡൽഹിയിൽ നിന്നും വീഡിയോ കോളിലൂടെ ആ അമ്മയെയും ഇളം പൈതലെയും അങ്ങോർ കണ്ടു; സ്നേഹം പകർന്നു നല്കി. പുത്തൻ തൊട്ടിലും സമ്മാനവും വീട്ടിലെത്തിച്ചു. ആ മനുഷ്യനിലെ നന്മയെ ഇവിടുത്തെ പ്രബുദ്ധർക്ക് പുച്ഛമാണ്. കാരണം അദ്ദേഹത്തിൻ്റെ രാഷ്ട്രീയം. തൃശൂർ ചോദിച്ചിട്ട് കൊടുത്തില്ലായെന്നൊക്കെ സിനിമയിൽ ഇന്നലെ കുരുത്ത ചില തകരകൾ കളിയാക്കാറുണ്ട്. അങ്ങോരുടെ രാഷ്ട്രീയം നോക്കി ചാണകം എന്നു കളിയാക്കാറുണ്ട്. പക്ഷേ വീണു കിടക്കുന്ന മനുഷ്യരെ എന്നും താങ്ങി ചേർത്തു പ്പിടിക്കാൻ ഈ ചാണകം മാത്രമേ എന്നും ഇവിടുള്ളൂ!

സാംസ്കാരികനായകരും രാഷ്ട്രീയപുംഗവന്മാരും ഒട്ടകപ്പക്ഷിയെ പോലെ തല മണ്ണിൽ പൂഴ്ത്തുമ്പോൾ ഈ മനുഷ്യൻ തലയെടുപ്പോടെ ജനമനസ്സിൽ ഇടംപിടിക്കുന്നത് ഇത് കൊണ്ടൊക്കെയാണ്.
SG വേറെ ലവൽ ❤️ ഒരേ തീ ???

അഞ്ജു പാർവതി

shortlink

Related Articles

Post Your Comments

Related Articles


Back to top button