KannurKeralaLatest NewsNews

വമ്പൻ വിലക്കിഴിവുമായി ഖാദി മേള, ഡിസംബർ 19ന് ആരംഭിക്കും

ഖാദി ബോർഡ് 150 കോടി രൂപയുടെ വിറ്റുവരവാണ് ലക്ഷ്യമിടുന്നത്

കണ്ണൂർ: ക്രിസ്മസ്- പുതുവത്സരഘോഷങ്ങളോടനുബന്ധിച്ച് വമ്പൻ വിലക്കിഴിയുമായി ഖാദി മേള ഉടൻ ആരംഭിക്കും. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ നേതൃത്വത്തിൽ ഉൽപ്പന്നങ്ങൾക്ക് 30 ശതമാനം റിബേറ്റിലാണ് ഖാദി മേള സംഘടിപ്പിക്കുന്നത്. ഡിസംബർ 19 മുതലാണ് ഖാദി മേള ആരംഭിക്കുക. ഡിസംബർ 19ന് രാവിലെ 11 മണിക്ക് കണ്ണൂർ ഖാദി ബോർഡ് അങ്കണത്തിൽ പ്രശസ്ത കഥാകൃത്ത് ടി. പത്മനാഭൻ മേളയുടെ ഉദ്ഘാടന കർമ്മം നിർവഹിക്കും. ജനുവരി 5നാണ് മേള സമാപിക്കുക.

നടപ്പ് സാമ്പത്തിക വർഷത്തിൽ വിവിധ ഘട്ടങ്ങളിലായി സംഘടിപ്പിച്ച ഖാദി മേളയിൽ നിന്ന് 50 കോടി രൂപയുടെ വിറ്റുവരവാണ് ഖാദി ബോർഡിന് നേടാൻ സാധിച്ചിട്ടുള്ളത്. അതേസമയം, ഖാദി ബോർഡ് 150 കോടി രൂപയുടെ വിറ്റുവരവാണ് ലക്ഷ്യമിടുന്നത്. ഉൽപ്പന്നങ്ങൾക്ക് വമ്പിച്ച വിലക്കിഴിവ് പ്രഖ്യാപിച്ചതോടെ, കൂടുതൽ നേട്ടം കൈവരിക്കാൻ ഖാദി ബോർഡിന് കഴിയുമെന്നാണ് വിലയിരുത്തൽ.

Also Read: രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന പ്രഭാത ഭക്ഷണം

shortlink

Related Articles

Post Your Comments


Back to top button