വയനാട്: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും ചേർന്ന് സംഘടിപ്പിക്കുന്ന ഓണം സ്പെഷ്യൽ ഖാദി മേള മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ബിൽഡിംഗിൽ തുടങ്ങി. മേള ഒ.ആർ കേളു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അദ്ധ്യക്ഷത വഹിച്ചു.
ആദ്യ വിൽപ്പന നഗരസഭ ചെയർപേഴ്സൺ സി.കെ രത്നവല്ലി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീനക്ക് നൽകി നിർവഹിച്ചു. സമ്മാനകൂപ്പണിന്റെ വിതരണോദ്ഘാടനം എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ് നിർവഹിച്ചു. സെപ്തംബർ 7 വരെയാണ് മേള നടക്കുക. ഓണം ഖാദി മേളയിൽ തുണിത്തരങ്ങൾക്ക് 30 ശതമാനം ഗവ. റിബേറ്റ് ലഭിക്കും.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. ജയഭാരതി, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വി വിജോൾ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി. കല്യാണി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജോയ്‌സി ഷാജു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി.കെ. അമീൻ, പി. ചന്ദ്രൻ, കൗൺസിലർ അഡ്വ. സിന്ധു സെബാസ്റ്റ്യൻ, മുനിസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിപിൻ വേണുഗോപാൽ, കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഡയറക്ടർ കെ.വി ഗിരീഷ്കുമാർ, പ്രോജക്ട് ഓഫീസർ എം. ആയിഷ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.കെ. ജയൻ തുടങ്ങിയവർ സംസാരിച്ചു.
Post Your Comments