രാജ്യത്തെ വിവിധ കമ്പനികൾ സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾക്ക് ചിലവഴിച്ച തുകയുടെ കണക്കുകൾ പുറത്തുവിട്ട് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ലോക്സഭയിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ അറിയിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, വിവിധ കമ്പനികൾ സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾക്കായി ചിലവഴിച്ച സിഎസ്ആർ (കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി) ഫണ്ട് 36,145 കോടി രൂപയാണ്. 2020-21 കാലയളവിൽ 17,672.40 കോടി രൂപയാണ് സിഎസ്ആർ ഫണ്ടായി ചിലവഴിച്ചിരിക്കുന്നത്.
കമ്പനികൾ സിഎസ്ആർ ഫണ്ട് ചിലവഴിക്കുന്നതിന്റെ കൃത്യമായ വിവരങ്ങൾ സർക്കാരിന്റെ നിരീക്ഷണത്തിലാണെന്ന് അറിയിച്ചിട്ടുണ്ട്. സിഎസ്ആർ ഫണ്ടുകൾ ചിലവഴിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിബന്ധനകൾ ലംഘിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ, അത്തരം കമ്പനികൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ലോക്സഭയിൽ വ്യക്തമാക്കിയിട്ടുണ്ട്.
സിഎസ്ആർ ഫണ്ടുകൾ ഏതൊക്കെ മേഖലകളിൽ ചിലവഴിക്കാം എന്നതിനെക്കുറിച്ച് സർക്കാറിന് നിയന്ത്രണങ്ങൾ ചെലുത്താൻ സാധിക്കുകയില്ല. അതത് കമ്പനികളുടെ ബോർഡുകളാണ് ഏതൊക്കെ മേഖലയിൽ സിഎസ്ആർ ഫണ്ട് ചിലവഴിക്കാം എന്നതിനെ കുറിച്ചുള്ള തീരുമാനങ്ങൾ എടുക്കുന്നത്.
Post Your Comments