Latest NewsKeralaNews

മദ്യപാനത്തെ ചൊല്ലിയുള്ള വക്ക്തര്‍ക്കം: മകന്‍ പിതാവിനെ തലക്കടിച്ച് ബോധംകെടുത്തി; രണ്ട് പേര്‍ അറസ്റ്റില്‍

ആലപ്പുഴ: മദ്യപാനത്തെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ മകനും കൂട്ടാളിയും ചേർന്ന് പിതാവിനെ തലക്കടിച്ച് അബോധാവസ്ഥയിലാക്കി. സംഭവത്തിൽ ഇരുവരെയും പൊലീസ് പിടികൂടി. ഇലിപ്പിക്കുളം ശാസ്താന്‍റെ നട ഭാഗത്ത് കുറ്റിയിലയ്യത് പടീറ്റതിൽ വീട്ടിൽ രാജൻ പിള്ളയെ (62) ആക്രമിച്ച കേസിലാണ് മകൻ മഹേഷ് (36), ബന്ധു കണ്ണനാകുഴി അമ്പാടിയിൽ ഹരികുമാർ (52) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്.

പിതാവ് രാജൻ പിള്ള മദ്യ ലഹരിയിൽ വീട്ടില്‍ വന്നതിനെ മകൻ ചോദ്യം ചെയ്തതാണ് തർക്കത്തിനിടയാക്കിയത്.

തര്‍ക്കത്തിനിടെ തലയ്ക്ക് അടിയേറ്റ രാജൻ പിള്ള അബോധാവസ്ഥയിലായി. ഇദ്ദേഹത്തിന്‍റെ ഭാര്യ രാധമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. സി.ഐ ശ്രീജിത്ത്‌, എസ്.ഐമാരായ നിതീഷ്, മധു, അൻവർ സാദത്ത്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സുനിൽ, പ്രപഞ്ച ലാൽ, ഷൈബു, ഷിബു, മഹേഷ്‌ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button