പത്തനംതിട്ട: അടൂരിൽ ലോഡ്ജ് മുറിയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുന്നത്തൂർ പുത്തനമ്പലം സ്വദേശി ശ്രീജിത്തിനെ ലോഡ്ജ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ ആണ് കണ്ടെത്തിയത്. ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന യുവതിയെ അബോധാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Also : ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഓഹരികൾ സ്വന്തമാക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്, ലക്ഷ്യം ഇതാണ്
ഇരുവരും ഒന്നിച്ച് മരിക്കാൻ തീരുമാനിച്ചാണ് ലോഡ്ജിൽ മുറിയെടുത്തെതന്ന് യുവതി മൊഴി നൽകിയിട്ടുണ്ട്. ആത്മഹത്യ ചെയ്യാനായി ചില ഗുളികകളും കഴിച്ചിരുന്നുവെന്ന് യുവതി പറയുന്നു. തിരുവനന്തപുരം പേരൂർക്കട സ്വദേശിയാണ് യുവതി.
യുവാവിന്റെ മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments