Latest NewsUAENewsInternationalGulf

യുഎഇ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി കേന്ദ്രമന്ത്രി എസ് ജയശങ്കർ

അബുദാബി: യുഎഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച്ച നടത്തി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. അബുദാബിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിനെ കുറിച്ച് ഇരുവരും ചർച്ച ചെയ്തു. എല്ലാ മേഖലകളിലും ബന്ധം ദൃഢമാക്കുന്നതിനെ കുറിച്ചും നേതാക്കൾ സംസാരിച്ചു.

Read Also: താൻ കാമുകനയച്ച ന​ഗ്ന ഫോട്ടോകൾ മുഴുവൻ രണ്ടാനച്ഛന്റെ കമ്പ്യൂട്ടറിൽ : യുവതി വയോധികനെ കൊലപ്പെടുത്തി

സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ പശ്ചാത്തലത്തിൽ ആരോഗ്യം, സാങ്കേതികവിദ്യ, സമ്പദ് വ്യവസ്ഥ, ഡിജിറ്റലൈസേഷൻ, വ്യാപാരം തുടങ്ങിയ മേഖലകളിൽ പ്രത്യേക ഊന്നൽ നൽകുന്നതിന്റെ വിവിധ വശങ്ങൾ ഇരുവരും പരിശോധിച്ചു. മറ്റ് നിരവധി കാര്യങ്ങളും കൂടിക്കാഴ്ച്ചയിൽ ചർച്ചാ വിഷയമായി.

ഏറ്റവും പുതിയ പ്രാദേശികവും ആഗോളവുമായ സംഭവവികാസങ്ങൾക്കുപുറമെ, പരസ്പര പരിഗണനയുള്ള നിരവധി വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു. ഇന്ത്യയുടെ പ്രസിഡൻസിയുടെ കീഴിൽ ഏ20 പ്രവർത്തിക്കുന്ന കാലയളവിൽ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളിൽ യു എ ഇയുടെ പിന്തുണ കൂടുതൽ ശക്തമാക്കുമെന്ന് ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ വ്യക്തമാക്കി.

Read Also: മദ്യപാനത്തെ ചൊല്ലിയുള്ള വക്ക്തര്‍ക്കം: മകന്‍ പിതാവിനെ തലക്കടിച്ച് ബോധംകെടുത്തി; രണ്ട് പേര്‍ അറസ്റ്റില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button