
തൃശൂർ: തൃശൂരില്‍ കാര്‍ തടഞ്ഞുനിര്‍ത്തി കത്തി കാട്ടി കവര്‍ച്ച നടത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. വടക്കാഞ്ചേരി സ്വദേശി അനുരാജാണ് പൊലീസ് പിടിയിലായത്. രണ്ടാം പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി വിയ്യൂര്‍ പൊലീസ് അറിയിച്ചു.
പാനൂരില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. എറണാകുളത്തു നിന്നും ജോലി കഴിഞ്ഞ് കാറില്‍ വീട്ടിലേക്ക് വരികയായിരുന്ന മലപ്പുറം കാളികാവ് സ്വദേശി പ്രണവിനെയാണ് പ്രതികള്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും മൊബൈല്‍ ഫോണും കവര്‍ന്നത്.
Read Also : സർവാഭീഷ്ട സിദ്ധിക്കും തടസ്സങ്ങൾ മാറാനും ഈ മന്ത്രം ജപിക്കാം
ബൈക്കിലെത്തിയ പ്രതികളാണ് മോഷണം നടത്തിയത്. കവര്‍ച്ചയ്ക്ക് ശേഷം പ്രതികള്‍ കാറിന്റെ കാറ്റ് കുത്തിവിട്ടു. സഹായം തേടി തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറിയ പ്രണവ് വീട്ടുകാരെ കാര്യങ്ങള്‍ അറിയിച്ചു. വിവരമറിഞ്ഞെത്തിയ വിയ്യൂര്‍ പൊലീസ് പ്രണവുമൊന്നിച്ച് സ്റ്റേഷനിലേക്ക് പോകും വഴി പ്രതികളിലൊരാളായ അനുരാജ് ബൈക്കില്‍ പോകുന്നത് കണ്ടു. തുടർന്ന്, ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇയാളുടെ പേരിൽ വേറെയും കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Post Your Comments