റിയാദ്: ഖത്തറിൽ നിന്ന് മുൻകൂട്ടി നേടിയിട്ടുള്ള എൻട്രി പെർമിറ്റ് ഇല്ലാത്ത സ്വകാര്യ വാഹനങ്ങളെ അതിർത്തികളിൽ നിന്ന് തിരിച്ചയക്കുമെന്ന് സൗദി അറേബ്യ. പബ്ലിക് സെക്യൂരിറ്റി വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഹയ്യ കാർഡ് ഇല്ലാത്ത, ജി സി സി രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കും, പ്രവാസികൾക്കും കര അതിർത്തികളിലൂടെ ഖത്തറിലേക്ക് പ്രവേശിക്കുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ടാണ് സൗദി അറേബ്യയുടെ നടപടി.
സൗദിയിൽ നിന്ന് സ്വകാര്യ വാഹനങ്ങളിൽ ഖത്തറിലേക്ക് പ്രവേശിക്കുന്ന ജി സി സി ജി സി സി രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കും, പ്രവാസികൾക്കും ഖത്തറിൽ നിന്ന് മുൻകൂട്ടി നേടിയിട്ടുള്ള എൻട്രി പെർമിറ്റ് നിർബന്ധമാണ്. ഇത്തരം വാഹനങ്ങൾക്ക് ഖത്തറിൽ പ്രവേശിച്ച ശേഷം ഉപയോഗിക്കുന്നതിനുള്ള പാർക്കിംഗ് റിസർവേഷനും നിർബന്ധമാണ്. ഇത്തരം വാഹനങ്ങളിലെത്തുന്നവർക്ക് ഖത്തറിൽ പ്രവേശിച്ച ശേഷം സൽവ ബോർഡർ ക്രോസ്സിങ്ങിൽ നിന്നുള്ള ബസ് ഷട്ടിൽ സർവീസ് റിസർവേഷൻ നിർബന്ധമാണ്. ഈ നിബന്ധനകൾ പാലിക്കാത്ത വാഹനങ്ങളെ അതിർത്തി കടക്കാൻ അനുവദിക്കുന്നതല്ല. ഇത്തരം വാഹനങ്ങളെ അതിർത്തിയിൽ നിന്ന് മടക്കി അയക്കുന്നതാണെന്നും അധികൃതർ പറഞ്ഞു.
Post Your Comments