Latest NewsNewsBusiness

കൊച്ചി- ബെംഗളൂരു വ്യവസായ ഇടനാഴി യാഥാർത്ഥ്യമാകുന്നു, സ്ഥലം ഏറ്റെടുക്കൽ നടപടികൾ ഫെബ്രുവരിയിൽ പൂർത്തീകരിക്കും

മെയ് മാസത്തിൽ തന്നെ വ്യവസായ ഇടനാഴിയുടെ ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും

കൊച്ചി: കൊച്ചി- ബെംഗളൂരു വ്യവസായ ഇടനാഴി ഉടൻ യാഥാർത്ഥ്യമാകും . ഇടനാഴി നിർമ്മിക്കാൻ ആവശ്യമായ സ്ഥലത്തിന്റെ ഏറ്റെടുപ്പ് ഫെബ്രുവരി അവസാന വാരത്തോടുകൂടി പൂർത്തീകരിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഏകദേശം 90 ശതമാനം സ്ഥലത്തിന്റെ ഏറ്റെടുക്കൽ നടപടികളാണ് ഫെബ്രുവരിയിൽ പൂർത്തീകരിക്കുക. കൂടാതെ, ഏറ്റവും ഒടുവിലായി ഏറ്റെടുക്കാൻ തീരുമാനിച്ച പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന 375 ഏക്കർ സ്ഥലത്തിന്റെ ഏറ്റെടുപ്പ് മെയ് മാസത്തോടെയാണ് പൂർത്തിയാക്കുക. പദ്ധതിക്കായി ആകെ 2,202 ഏക്കർ സ്ഥലമാണ് ആവശ്യമായിട്ടുള്ളത്.

സ്ഥലം ഏറ്റെടുക്കൽ നടപടികൾ പൂർത്തീകരിക്കുന്നതോടെ, മെയ് മാസത്തിൽ തന്നെ വ്യവസായ ഇടനാഴിയുടെ ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഇന്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിലാണ് ആദ്യ ഘട്ട നിർമ്മാണ ജോലികൾക്ക് തുടക്കമിടുന്നത്. കേന്ദ്ര സർക്കാറിന്റെയും സംസ്ഥാന സർക്കാറിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതിയുടെ പ്രവർത്തനം. അതിനാൽ, ഓരോ ഘട്ടത്തിലും ഇടനാഴിയുടെ പ്രവർത്തനം വിലയിരുത്താൻ കേന്ദ്ര സർക്കാർ സെക്രട്ടറിതല യോഗം വൈകാതെ സംഘടിപ്പിക്കുമെന്നാണ് റിപ്പോർട്ട്.

Also Read: ഓസ്‌ട്രേലിയൻ മോഡലിനെ പോലെ ആവാൻ കണ്ണിൽ ടാറ്റൂ ചെയ്ത യുവതിക്ക് കാഴ്ച ശക്തി നഷ്ടപ്പെട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button