Latest NewsKeralaNews

വളരെ ശ്രദ്ധയോടെ മുന്നോട്ട് പോവുക, ദൈവം നിങ്ങളോടൊപ്പം ഉണ്ട്: ഉണ്ണി മുകുന്ദനെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്

 

കൊച്ചി: ‘ഷെഫീക്കിന്റെ സന്തോഷം’ ചിത്രത്തില്‍ അഭിനയിച്ചിട്ട് പ്രതിഫലം നല്‍കിയില്ലെന്ന് നടന്‍ ബാല ആരോപണം ഉന്നയിച്ച സംഭവത്തില്‍ ഉണ്ണി മുകുന്ദന് കൂടുതല്‍ പേര്‍ പിന്തുണയുമായി രംഗത്ത് എത്തി. ബാലയ്ക്ക് പ്രതിഫലമായി രണ്ട് ലക്ഷം രൂപ നല്‍കിയെന്ന് വ്യക്തമാക്കുന്ന തെളിവുകളുമായി ഉണ്ണി മുകുന്ദന്‍ വാര്‍ത്താസമ്മേളനം നടത്തുകയും, ഈ തെളിവുകള്‍ ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്തതോടെ നിരവധി പേരാണ് ഉണ്ണി മുകുന്ദനെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുന്നത്.

Read Also:മകളുടെ മുടി മുറിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന് വീട്ടമ്മയും ബ്യൂട്ടീഷനും തമ്മിൽ കൈയാങ്കളി; പോലീസ് കേസെടുത്തു

ഉണ്ണിയുടെ ഈ പോസ്റ്റിന് താഴെ സന്തോഷ് പണ്ഡിറ്റ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

‘പൊളിച്ചു dear..Keep it up.. ഈ statement ഇങ്ങനെ പബ്ലിക്ക് ആയി ഇട്ടില്ലെങ്കിലും നിങ്ങള്‍ ആണ് ശരിയെന്ന് ഞങ്ങള്‍ക്ക് അറിയാം.. എങ്കിലും ചിലരെങ്കിലും ഈ വാര്‍ത്ത വായിച്ച് തെറ്റിദ്ധരിച്ചു എങ്കില്‍ ഈ തെളിവുകള്‍ നല്ലതാണ്.. നിങ്ങളുടെ കരിയര്‍ തകര്‍ക്കുവാന്‍ ആരൊക്കെയോ പുറകില്‍ നിന്നും ശ്രമിക്കുന്നുണ്ട് എന്നു തോന്നുന്നു..’

‘വളരെ ശ്രദ്ധയോടെ മുന്നോട്ട് പോവുക. ദൈവം നിങ്ങളോടൊപ്പം ഉണ്ട്. All the best dear’ എന്നാണ് സന്തോഷ് പണ്ഡിറ്റ് ഉണ്ണി മുകുന്ദന്റെ പോസ്റ്റിന് താഴെ കുറിച്ചത്. പിന്നാലെ സന്തോഷിന്റെ പ്രതികരണം ശരി വച്ച് നിരവധി പേര്‍ രംഗത്തെത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button