മുംബൈ : രാജ്യത്തെ ആറാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ ഫ്ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നിന്ന് ഛത്തീസ്ഗഡിലെ ബിലാസ്പൂര്‍ വരെ സഞ്ചാരപാതയുള്ള വന്ദേ ഭാരത് ട്രെയിനിനാണ് അദ്ദേഹം തുടക്കം കുറിച്ചത്. വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനായി നാഗ്പൂരിലെത്തിയ പ്രധാനമന്ത്രിയെ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി, ഗവര്‍ണര്‍ ഭഗത് സിംഗ് കോശ്യാരി, മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.
Read Also: മതിയായ രേഖകളില്ലാതെ 25 ലക്ഷം രൂപ ട്രെയിനിൽ കടത്താൻ ശ്രമം : ഒരാൾ ആര്‍പിഎഫ് കസ്റ്റഡിയില്‍
നാഗ്പൂര്‍ മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ടവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ടിക്കറ്റെടുത്ത് വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് യാത്രക്കാര്‍ക്കുമൊപ്പം പ്രധാനമന്ത്രി മെട്രോയില്‍ സഞ്ചരിച്ചു. ഫ്രീഡം പാര്‍ക്കില്‍ നിന്ന് ഖാപ്രിയിലേക്കുള്ള മെട്രോ സവാരിയില്‍ ഒപ്പം സഞ്ചരിച്ച വിദ്യാര്‍ത്ഥികളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി. 6700 കോടി രൂപ ചിലവില്‍ വികസിപ്പിക്കുന്ന റെയില്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു.
Post Your Comments