കൊച്ചി: കേരളത്തില്‍ സ്വര്‍ണ-കുഴല്‍പണ കടത്ത് നടത്തുന്ന കൊടുവള്ളി സംഘങ്ങള്‍ രാസലഹരികടത്ത് ബിസിനസിലേക്കു മാറിയതായി രഹസ്യ റിപ്പോര്‍ട്ട്. ഏതാനും ദിവസം മുമ്പു ബെംഗളുരുവില്‍ നിന്നു ലഹരി കടത്തുന്നതിനിടെ രാസലഹരിയുമായി പിടിയിലായ യുവാവില്‍ നിന്നും ലഭിച്ച വിവരമാണ് ഇതിനടിസ്ഥാനം.
Read Also:ധൻസേരി ടീ ആന്റ് ഇൻഡസ്ട്രീസ്: പുതിയ ഏറ്റെടുക്കൽ നടപടികൾ ഉടൻ ആരംഭിക്കും
ലഹരി കൂടിയ അളവില്‍ ഉപയോഗിച്ച നിലയില്‍ പിടിയിലായ ഇയാള്‍, കേസ് എടുക്കാതിരിക്കാന്‍ പത്തു ലക്ഷം രൂപയാണ് പോലീസിനു വാഗ്ദാനം ചെയ്തത്. വിദേശത്തുനിന്നു ഡാര്‍ക് വെബിലൂടെ ഓര്‍ഡര്‍ ചെയ്തു വരുത്തിയ ലഹരിയാണു ഉപയോഗിച്ചത് എന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞിരുന്നത്. പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ള ചില സംഘടനകള്‍ക്ക് കോടിക്കണക്കിന് രൂപ കൊടുവള്ളി സംഘം കൊടുത്തിരുന്നതായും റിപ്പോര്‍ട്ട് ഉണ്ട്.
Post Your Comments