IdukkiKeralaNattuvarthaLatest NewsNews

കാർ വിൽപന നടത്തി കബളിപ്പിക്കാൻ ശ്രമം : യുവാവ് അറസ്റ്റിൽ

മലപ്പുറം മാേങ്ങം ചെറുമഠത്തിൽ ഷാഹിനെയാണ് (35) അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്

അടിമാലി: മഹാരാഷ്ട്ര രജിസ്‌ട്രേഷൻ ഇന്നോവ ക്രിസ്റ്റ കാർ വിൽപന നടത്തി 13 ലക്ഷം രൂപ വാങ്ങിയശേഷം പേപ്പറുകൾ ശരിയാക്കി നൽകാതെ തട്ടിപ്പ് നടത്തിയ ആൾ പൊലീസ് പിടിയിൽ. മലപ്പുറം മാേങ്ങം ചെറുമഠത്തിൽ ഷാഹിനെയാണ് (35) അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്.

വാളറ പത്താംമൈൽ സ്വദേശിയാണ് കാർ വാങ്ങിയത്. വിവിധ ദിവസങ്ങളിൽ പേപ്പർ ശരിയാക്കി നൽകുന്നതിനായി ഷാഹിനെ സമീപിച്ചെങ്കിലും ഓരോ അവധികൾ പറയുകയായിരുന്നു. തുടർന്ന്, പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഇയാൾ സമാനമായ രീതിയിൽ പലരെയും തട്ടിപ്പിനിരയാക്കിയതായും കണ്ടെത്തി.

Read Also : ആലപ്പുഴ കടപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥന്‍റെ മൃതദേഹം കരക്കടിഞ്ഞു

മലപ്പുറത്താണ് കൂടുതൽ തട്ടിപ്പ് നടത്തിയത്. പ്രതിയെ കോഴിക്കോട് ബീച്ച് ഭാഗത്തു നിന്നും മൊബൈൽ ടവർ ലാേക്കഷൻ പിന്തുടർന്നാണ് പിടികൂടിയത്. എസ്.ഐ. ടി.പി. ജൂഡി, സീനിയർ സിവിൽ പൊലീസ് ഓഫീസർ സുരേഷ് കുമാർ, സിവിൽ പൊലീസ് ഓഫീസർ സിബിൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button