Latest NewsNewsTechnology

ഈ വർഷത്തെ ട്രെൻഡിംഗ് വീഡിയോകളും മികച്ച ക്രിയേറ്റർമാരെയും അറിയാം, പുതിയ പട്ടിക പുറത്തുവിട്ട് യൂട്യൂബ്

യൂട്യൂബിൽ മുൻപന്തിയിൽ നിൽക്കുന്ന കലാകാരന്മാരുടെ ലിസ്റ്റും ഇത്തവണ പുറത്തുവിട്ടിട്ടുണ്ട്

ഈ വർഷം അവസാനിക്കാറായതോടെ ഉപഭോക്താക്കൾ കാത്തിരുന്ന നീണ്ട പട്ടികയുമായി എത്തിയിരിക്കുകയാണ് യൂട്യൂബ്. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിലെ ഈ വർഷത്തെ ജനപ്രിയ വീഡിയോകളുടെയും മികച്ച ക്രിയേറ്റർമാരുടെയും കലാകാരന്മാരുടെയും പട്ടിക പുറത്തുവിട്ടിരിക്കുകയാണ് യൂട്യൂബ്. വിശദവിവരങ്ങൾ അറിയാം.

ഇത്തവണത്തെ ട്രെൻഡിംഗ് വീഡിയോകളിൽ ഇടം പിടിച്ചിരിക്കുന്നത് ഏജ് ഓഫ് വാട്ടർ, സസ്ത ഷാര്‍ക് ടാങ്ക്, ഇന്ത്യൻ ഫുഡ് മാജിക് എന്നിവയാണ്. കൂടാതെ, പുഷ്പ സിനിമയിലെ ‘ശ്രീവല്ലി’ എന്ന് തുടങ്ങുന്ന മ്യൂസിക് വീഡിയോ ട്രെൻഡിംഗിൽ ഒന്നാം സ്ഥാനത്തും, അതേ സിനിമയിലെ തന്നെ ‘സാമി സാമി’ എന്ന ഗാനം ട്രെൻഡിംഗിൽ മൂന്നാം സ്ഥാനത്തും ഇടം നേടി.

Also Read: പൊലീസിനെ ആക്രമിച്ച ശേഷം ജീപ്പ് തകര്‍ത്തു; കാപ്പാ നിയമപ്രകാരം ജയിലിലായിരുന്ന പ്രതി അറസ്റ്റില്‍

യൂട്യൂബിൽ മുൻപന്തിയിൽ നിൽക്കുന്ന കലാകാരന്മാരുടെ ലിസ്റ്റും ഇത്തവണ പുറത്തുവിട്ടിട്ടുണ്ട്. ഷോർട്സ് ബ്രേക്ക്, അക്ഷയ് നഗ്വാഡിയ, ഗുൽഷൻ കൽറ എന്നിവരാണ് മുൻപന്തിയിൽ നിൽക്കുന്ന ക്രിയേറ്റർമാർ. അതേസമയം, ഹർഷൻ സായി, അങ്കിത ബാവ്സർ, പ്രഷു ബേബി എന്നിവരാണ് ആദ്യത്തെ മൂന്ന് ഔട്ട് ബ്രേക്ക് ക്രിയേറ്റമാർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button