KeralaLatest NewsNews

കണ്ണൂര്‍ ജില്ലയിലെ പി.എസ്.സി കോച്ചിംഗ് സെന്ററുകളില്‍ വിജിലന്‍സ് റെയ്ഡ്

കണ്ണൂര്‍: ജില്ലയില്‍ പി.എസ്.സി കോച്ചിംഗ് സെന്ററുകളില്‍ വിജിലന്‍സ് റെയ്ഡ്. കണ്ണൂരിലെ പയ്യന്നൂരിലും ഇരിട്ടിയിലുമാണ് റെയ്ഡ് നടന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വ്യാജ പേരുകളില്‍ കോച്ചിംഗ് സെന്ററുകളില്‍ ക്ലാസ് എടുക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് വിജിലന്‍സ് പരിശോധന നടത്തിയത്.

Read Also:രാജ്യത്തെ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് ഒറ്റ ചാർജർ നയം ഉടൻ നടപ്പാക്കും, പുതിയ നീക്കവുമായി കേന്ദ്രം

അന്വേഷണത്തില്‍ നാല് ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ കോച്ചിംഗ് സെന്ററുകളില്‍ ജോലി ചെയ്യുന്നതായി കണ്ടെത്തി. ഇവരുടെ പേര് വിവരങ്ങള്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ശേഖരിച്ചു. ഓഫീസുകളില്‍ നിന്ന് ലീവ് എടുത്താണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കോച്ചിംഗ് സെന്ററുകളിലെത്തിയിരുന്നത്. ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button