സമഗ്ര വികസനത്തിനായി വാരണാസിയിലെ കുര്‍ഹുവ ഗ്രാമത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദത്തെടുത്തു. സന്‍സദ് ആദര്‍ശ് ഗ്രാം യോജന (SAGY) പദ്ധതിയുടെ കീഴിലാണ് ഗ്രാമത്തെ ദത്തെടുത്തിരിക്കുന്നതെന്ന് ജില്ലാ ചീഫ് ഡെവലപ്മെന്റ് ഓഫീസര്‍ ബുധനാഴ്ച അറിയിച്ചു.
പദ്ധതിയുടെ കീഴില്‍ വാരണാസിയില്‍ അദ്ദേഹം ദത്തെടുക്കുന്ന എട്ടാമത്തെ ഗ്രാമമാണ് കുര്‍ഹുവ. പ്രധാനമന്ത്രിയുടെ മണ്ഡലമാണ് വാരണാസി. 2023-24 സാമ്പത്തിക വര്‍ഷം ദത്തെടുക്കുന്നതിനായി കുര്‍ഹുവ ഗ്രാമത്തിന്റെ പേര് പ്രധാനമന്ത്രി തന്നെയാണ് നിര്‍ദ്ദേശിച്ചതെന്ന് ചീഫ് ഡെവലപ്മെന്റ് ഓഫീസര്‍ ഹിമാന്‍ഷു നാഗ്പാല്‍ പറഞ്ഞു. വികസന പദ്ധതി തയ്യാറാക്കുന്നതിനായി ഉദ്യോഗസ്ഥ സംഘം ഗ്രാമത്തില്‍ ക്യാമ്പ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ഗ്രാമവികസന ഏജന്‍സി (ഡിആര്‍ഡിഎ) പോര്‍ട്ടലില്‍ എത്രയും വേഗം വികസന പദ്ധതി അപ്ലോഡ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പ്രധാനമന്ത്രിയുടെ നടപടിയെ കുര്ഹുവയുടെ ഗ്രാമത്തലവന് രമേഷ് സിംഗ് സ്വാഗതം ചെയ്തു.
Post Your Comments