ചര്‍മ്മ സംരക്ഷണത്തിന് മികച്ച ഒന്നാണ് ഒലീവ് ഓയില്‍. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമടങ്ങിയ ഒലീവ് ഓയില്‍ മുഖത്ത് പുരട്ടുന്നത് ചുളിവുകളും കറുപ്പും അകറ്റും. മുഖക്കുരു, കണ്ണിന് ചുറ്റുമുള്ള കറുത്ത പാട്, കഴുത്തിലെ കറുപ്പ് നിറം എന്നിവ മാറാന്‍ ഒലീവ് ഓയില്‍ പുരട്ടുന്നത് ഏറെ നല്ലതാണ്.
ഒലിക് ആസിഡ്, സ്ക്വാലീന്‍ തുടങ്ങിയ ആന്റിഓക്‌സിഡന്റുകള്‍ ഒലിവ് ഓയിലില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന്റെ ഇലാസ്തികത നിലനിര്‍ത്തുകയും ചർമ്മത്തെ മിനുസമാര്‍ന്നതും മൃദുലവും തിളക്കമുള്ളതുമായി നിലനിര്‍ത്തുകയും ചെയ്യുന്നു.
ഒലീവ് ഓയിലിൽ വിറ്റാമിന്‍ ഇ, ഫ്ലേവനോയ്ഡുകള്‍, പോളിഫെനോള്‍സ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തെ ആരോഗ്യമുള്ളതും തിളക്കമുള്ളതുമാക്കി മാറ്റും.
ഒലിവ് ഓയിലില്‍ കാണപ്പെടുന്ന ക്ലോറോഫില്‍ പ്രകൃതിയുടെ തന്നെ ആന്റി ബാക്ടീരിയല്‍, ആന്റി ഇന്‍ഫ്ലമേറ്ററി ഏജന്റാണ്. ഇത് ചുവപ്പ്, പിഗ്മെന്റേഷന്‍, ബാക്ടീരിയ, ഫംഗസ് അണുബാധകള്‍ എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നു. മാത്രമല്ല, മുറിവുകള്‍ സുഖപ്പെടുത്താനും ഇവ സഹായിക്കും.
Post Your Comments