Latest NewsMollywoodNewsEntertainment

999 രൂപ മുതല്‍ 1899 വരെ വില: നയൻ‌താരയുടെ പുതിയ സംരഭത്തിനെതിരെ വിമർശനം

സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിനപ്പുറം വിലയാണ് ഇതിന്റെ ഉല്‍പ്പനങ്ങള്‍ക്ക് എന്നാണ് ആരാധകര്‍

തെന്നിന്ത്യൻ താര സുന്ദരിയായ നയൻ‌താര സിനിമയിൽ മാത്രമല്ല ബിസിനസിലും സജീവമാണ്. പുതിയ സംരഭവുമായി അടുത്തിടെ താരം രംഗത്ത് എത്തിയിരുന്നു. സ്വയം സ്‍നേഹിക്കുകയെന്നതാണ് സൗന്ദര്യത്തിന്റെ രഹസ്യമെന്ന് പറഞ്ഞാണ്, ചര്‍മ സംരക്ഷണത്തിന് ഉതകുന്ന ഉല്‍പ്പന്നങ്ങളുമായി 9 സ്‍കിൻ എന്ന സരംഭത്തിന് താരം തുടക്കം കുറിച്ചത്. എന്നാൽ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ആരാധകരില്‍ ചിലര്‍.

read also: നല്ല നിലയില്‍ എത്തിയപ്പോള്‍ അതൊന്നും ആസ്വദിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് അമ്മ: തുറന്നു പറഞ്ഞു നടി സൗമ്യ

സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിനപ്പുറം വിലയാണ് ഇതിന്റെ ഉല്‍പ്പനങ്ങള്‍ക്ക് എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്, കൂടാതെ, പ്രൊഡക്റ്റിന്റെ പരസ്യത്തിനായെടുത്ത ഫോട്ടോകളില്‍ നയൻതാരയുടെ മേക്കപ്പ് കൂടിപ്പോയി എന്നും ചിലര്‍ വിമര്‍ശിക്കുന്നു. 999 രൂപ മുതല്‍ 1899 വരെ വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് വിലയിട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button