
കൊടുങ്ങല്ലൂർ: മകളുടെ മുടി മുറിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന് വീട്ടമ്മയും ബ്യൂട്ടീഷനും തമ്മിൽ കൈയാങ്കളി. സംഭവത്തിന് പിന്നാലെ ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തു. കൊടുങ്ങല്ലൂരിന് സമീപം ചന്തപ്പുരയിലെ ബ്യൂട്ടിപാർലറിലാണ് കൈയാങ്കളി നടന്നത്.
മുടി മുറിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന് പണം നൽകാൻ വീട്ടമ്മ വിസമ്മതിച്ചു. ഇരുവരും തമ്മിൽ വാക്കു തർക്കമായി. പിന്നാലെയാണ് കൈയേറ്റം. ഏറിയാട്, തുരുത്തിപ്പുറം സ്വദേശികൾ തമ്മിലാണ് ഏറ്റുമുട്ടിയത്.
ഇരുവരും പൊലീസ് അദാലത്തിൽ പങ്കെടുത്തെങ്കിലും അനുരഞ്ജനത്തിന് തയ്യാറായില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പൊലീസ് ഇരുവർക്കുമെതിരെ കേസെടുത്തത്.
Post Your Comments