വമ്പന്‍ ഓഫറുകളുമായി ജിയോ സിം ഇനി മുതല്‍ എല്ലാവര്‍ക്കും സ്വന്തമാക്കാം. 4ജി സേവനം ലഭ്യമായ സ്മാര്‍ട്ട്‌ഫോണ്‍ ഉണ്ടെങ്കില്‍ ജിയോ സിം വാങ്ങി ഉപയോഗിക്കാം. തുടക്കത്തില്‍ റിലയന്‍സ് ജീവനക്കാര്‍ക്ക് മാത്രമാണ് ജിയോ സിം നല്‍കിയിരുന്നത്. 4ജി നെറ്റ്‌വര്‍ക്കിന്റെ പരിശോധന നടക്കുകയാണ് ഇപ്പോള്‍. ഔദ്യോഗിക ലോഞ്ചിങ് അടുത്തു തന്നെ ഉണ്ടാകുമെന്നാണ് അറിയുന്നത്.
ജിയോ സിം ആക്ടിവേറ്റ് ചെയ്ത ദിവസം മുതല്‍ 90 ദിവസത്തേക്ക് എല്ലാ സേവനങ്ങളും സൗജന്യമായിരിക്കും. തുടര്‍ന്ന് ഉപയോഗിക്കാന്‍ പ്രത്യേക നിരക്കുകള്‍ പ്രകാരം റീചാര്‍ജ് ചെയ്യേണ്ടി വരും. സാധാരണ സിമ്മുകള്‍ ലഭിക്കാന്‍ വേണ്ട രേഖകളും ഫോട്ടോയും നല്‍കിയാല്‍ ജിയോ സിം ലഭിക്കും. റിലയന്‍സ് ലൈഫ് സ്മാര്‍ട്ട്‌ഫോണുകള്‍, സാംസങ്ങിന്റെ തിരഞ്ഞെടുത്ത ഹാന്‍ഡ്‌സെറ്റുകള്‍ക്കും ജിയോ സിം ഓഫറായി നല്‍കിയിരുന്നു.
റിലയന്‍സിന്റെ തിരഞ്ഞെടുത്ത ഷോറൂമുകളില്‍ നിന്ന് ജിയോ സിം വാങ്ങാന്‍ കിട്ടും. സൗജന്യ 4ജി ഇന്റര്‍നെറ്റ് ഡേറ്റ, എച്ച്ഡി വോയിസ് കോള്‍, വിഡിയോ കോള്‍, പരിധിയില്ലാ എസ്എംഎസ്, ജിയോ പ്രീമിയര്‍ ആപ്പുകള്‍ എന്നിവ സിം ആക്ടിവേറ്റ് ചെയ്യുന്നവര്‍ക്ക് ഫ്രീയായി ലഭിക്കും.
Post Your Comments