KottayamKeralaNattuvarthaLatest NewsNews

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീഡിപ്പിക്കാൻ ശ്രമം : പത്തൊമ്പതുകാരൻ പിടിയിൽ

പു​തു​പ്പ​ള്ളി പൊ​ങ്ങം​പാ​റ മാ​ളി​യേ​ക്ക​ൽ ദീ​പു എം. ​പ്ര​ദീ​പി​നെ(19)യാ​ണു കോ​ട്ട​യം ഈ​സ്റ്റ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്

പു​തു​പ്പ​ള്ളി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ശ​ല്യ​പ്പെ​ടു​ത്തു​ക​യും ക​ത്തി ​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത ശേഷം ഒളിവിലായിരുന്ന യുവാവ് അറസ്റ്റിൽ. പു​തു​പ്പ​ള്ളി പൊ​ങ്ങം​പാ​റ മാ​ളി​യേ​ക്ക​ൽ ദീ​പു എം. ​പ്ര​ദീ​പി​നെ(19)യാ​ണു കോ​ട്ട​യം ഈ​സ്റ്റ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ചയാണ് സംഭവം. ഇ​യാ​ളും ഇ​യാ​ളു​ടെ സു​ഹൃ​ത്തും കൂ​ടി ട്യൂ​ഷ​ൻ ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ പെ​ൺ​കു​ട്ടി​യെ ബൈ​ക്കി​ൽ പി​ന്തു​ട​ർ​ന്ന് ശ​ല്യ​പ്പെ​ടു​ത്തു​ക​യും ക​ത്തി​ കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ശേ​ഷം ഇ​രു​വ​രും ഒ​ളി​വി​ൽ പോ​യി.

Read Also : മാൻഡോസ് ചുഴലിക്കാറ്റ് കര തൊട്ടു; ചെന്നൈയടക്കമുള്ള സ്ഥലങ്ങളിൽ കനത്ത മഴ

ഈ​സ്റ്റ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും പു​തു​പ്പ​ള്ളി സ്വ​ദേ​ശി വി​ശ്വ​ജി​ത്നെനാ​യി തെ​ര​ച്ചി​ൽ ശ​ക്ത​മാ​ക്കു​ക​യും കു​മ​ര​കം ഭാ​ഗ​ത്തു ​നി​ന്നു പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

പെൺകുട്ടി​യു​ടെ പ​രാ​തി​യി​ൽ ഈ​സ്റ്റ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും പു​തു​പ്പ​ള്ളി സ്വ​ദേ​ശി വി​ശ്വ​ജി​ത്തി​നെ പി​ടി​കൂ​ടു​ക​യും ചെ​യ്തു. തു​ട​ർ​ന്ന്, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം ദീ​പു​വി​നെ തെ​ര​ച്ചി​ൽ നടത്തി പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

ദീ​പു​വി​നെ​തി​രെ കോ​ട്ട​യം ഈ​സ്റ്റ്, മ​ണ​ര്‍കാ​ട്, പാ​മ്പാ​ടി, വാ​ക​ത്താ​നം സ്റ്റേ​ഷ​നു​ക​ളി​ല്‍ അ​ടി​പി​ടി, മോ​ഷ​ണം, ക​ഞ്ചാ​വ് തു​ട​ങ്ങി നി​ര​വ​ധി കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button