വെള്ളറട: അമ്പൂരിയില്‍ തൊഴിലുറപ്പ് ജോലിക്കിടെയുണ്ടായ കടന്നല് ആക്രമണത്തിൽ 22 തൊഴിലാളികള്‍ക്ക് പരിക്കേറ്റു. അമ്പൂരി പഞ്ചായത്തിലെ പുറുത്തിപ്പാറ വാര്‍ഡില്‍ തൊഴിലുറപ്പ് ജോലിക്കിറങ്ങിയവര്ക്കാണ് കടന്നല് കുത്തേറ്റത്.
ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. പണിക്കിറങ്ങിയ സമയത്ത് കൂട്ടമായെത്തിയ കടന്നലുകള്‍ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റവരെ ആദ്യം ആനപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിലും പിന്നീട് നെയ്യാറ്റിന്‍കര ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ അഞ്ചു പേര് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ക്ക് തലയിലുള്‍പ്പെടെ കുത്തേറ്റു.
പുറുത്തിപ്പാറ സ്വദേശികളായ കൗസല്യ (74), മേരി (65), സോമവല്ലി (65), ശ്രീജ മോള് (40), ശ്രീലത (37), എന്നിവരാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്. വാര്‍ഡ് മെമ്പര്‍ സുജാമോഹന്, പ്രസിഡന്റ് വത്സലാ രാജുവും രക്ഷാപ്രവര്‍ത്തനങ്ങൾക്ക് നേത്രത്വം നല്കി. നിസാര പരിക്കേറ്റ മറ്റുള്ളവര്‍ ചികിത്സ തേടിയതിനു ശേഷം ആശുപത്രി വിട്ടു.
Post Your Comments