KeralaLatest NewsNews

സ്വകാര്യ വ്യക്തി കയ്യേറാൻ ശ്രമിച്ച സർക്കാർ ഭൂമിയിൽ എൽ.ഡി.എഫ് പ്രവർത്തകർ കൊടികുത്തി

ഹരിപ്പാട്: ആലപ്പുഴയില്‍ സ്വകാര്യ വ്യക്തി കയ്യേറാൻ ശ്രമിച്ച സർക്കാർ ഭൂമിയിൽ കൊടികുത്തി എൽ.ഡി.എഫ് പ്രവർത്തകർ. തൃക്കുന്നപ്പുഴ പഞ്ചായത്ത് പതിനേഴാം  വാർഡിൽ കുമാരകോടി കരുവാറ്റ റോഡിന് അരികിൽ സ്വകാര്യ വ്യക്തി കയ്യേറാൻ ശ്രമിച്ച സർക്കാർ ഭൂമിയിൽ ആണ് എൽ.ഡി.എഫ് പ്രവർത്തകർ കൊടികുത്തിയത്. റോഡരികിലായുള്ള ഏകദേശം 12 സെന്റിന് മുകളിൽ വരുന്ന ഭൂമിയാണ് സ്വകാര്യ വ്യക്തി കയ്യേറി മതിൽ കെട്ടാൻ ശ്രമിച്ചത്. 35 ലക്ഷം രൂപയോളം മതിപ്പ് വിലയുള്ള ഭൂമിയാണ് ഇത്. കഴിഞ്ഞ ദിവസമാണ് സമീപ വസ്തുവിന്റെ ഉടമ ഇവിടെ കടന്നു കയറി അതിർത്തി കല്ലുകൾ സ്ഥാപിച്ചു  തെങ്ങിൻ തൈകൾ വെച്ചത്.

ഇത് ശ്രദ്ധയിൽപ്പെട്ട വാർഡ് മെമ്പർ അർച്ചന ദിലീപ് എൽ.ഡി.എഫ് നേതാക്കളെ വിവരം അറിയിക്കുകയും തുടർന്ന്, വാർഡ് മെമ്പർ അർച്ചന, സി.പി.ഐ.എം ലോക്കൽ കമ്മറ്റി അംഗം അനിൽ കുമാർ, സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി നൗഫൽ, ഷിജി, ഉമേഷ്‌ ഉല്ലാസ്, രമ തുടങ്ങിയവരുടെ നേതൃത്വത്തിൽ കൊടി കുത്തുകയുമായിരുന്നു.

തൃക്കുന്നപ്പുഴ പഞ്ചായത്തിൽ കൃഷി ഭവൻ, മൃഗാശുപത്രി, ക്ഷീര വികസന സഹകരണ സംഘം തുടങ്ങി നിരവധി ഓഫീസുകൾ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുമ്പോഴാണ് സർക്കാർ ഭൂമി ഇത്തരത്തിൽ കയ്യേറുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button