Latest NewsKeralaNattuvarthaNews

ഇലന്തൂരില്‍ നരബലിക്കിരയായ റോസ്‌ലിയുടെ മകളുടെ ഭർത്താവ് തൂങ്ങിമരിച്ച നിലയിൽ

വടക്കാഞ്ചേരി∙ ഇലന്തൂരില്‍ നരബലിക്കിരയായ റോസ്‌ലിയുടെ മകളുടെ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കട്ടപ്പന വട്ടോളി വീട്ടില്‍ ബിജുവിനെ തൃശൂർ എങ്കക്കാടുള്ള വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഭാര്യ മഞ്ജു വര്‍ഗീസ് മകനോടൊപ്പം എറണാകുളത്തെ വീട്ടിലേക്ക് പോയിരുന്നതിനാല്‍ ബിജു വീട്ടില്‍ തനിച്ചായിരുന്നു.

അടുത്തിടെയാണ് റോസ്‌ലിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് ബന്ധുക്കള്‍ക്ക് കൈമാറിയത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെ റോസ്‌ലിന്റെ മക്കളായ മഞ്ജുവും സഞ്ജുവുമാണ് ഏറ്റുവാങ്ങി സംസ്കരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button