ദോഹ: ഖത്തർ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. അഞ്ച് തവണ ലോക ചാമ്പ്യന്‍മാരായിട്ടുള്ള ബ്രസീലും കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയും തമ്മിലാണ് ആദ്യ ക്വാര്‍ട്ടര്‍ പോരാട്ടം. ജപ്പാനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പിച്ചാണ് ക്രൊയേഷ്യ ക്വാര്‍ട്ടറിലെത്തിയത്. എന്നാൽ, ദക്ഷിണ കൊറിയയെ 4-1ന് പരാജയപ്പെടുത്തിയാണ് ബ്രസീലിന്‍റെ വരവ്.
പരിക്കില്‍ നിന്ന് തിരിച്ചെത്തിയ നെയ്‌മര്‍ ജൂനിയര്‍ ദക്ഷിണ കൊറിയയ്‌ക്കെതിരായ മത്സരത്തില്‍ മികച്ച ഫോമിലായിരുന്നു. ബ്രസീലിന്‍റെ പ്രതീക്ഷയും നെയ്‌മറിലാണ്. ഗോള്‍ നേടുന്നതിനൊപ്പം അവസരങ്ങള്‍ ഒരുക്കാനും കേമനായ നെയ്‌മറെ പിടിച്ചുകെട്ടുകയാവും ക്രൊയേഷ്യയുടെ ലക്ഷ്യം.
അതേസമയം, പ്രതിരോധത്തില്‍ മികച്ച പൊസിഷന്‍ സൂക്ഷിക്കുന്ന താരമാണ് ബ്രോസവിച്ച്. നെയ്‌മറെ പിടിച്ചുകെട്ടാന്‍ തന്‍റെ ഏറ്റവും മികച്ച പ്രകടനം ബ്രോസവിച്ചിന് പുറത്തെടുത്തേ മതിയാവൂ. മറുവശത്ത് ക്രൊയേഷ്യയുടെ ഗോളടി പ്രതീക്ഷകള്‍ ഇവാന്‍ പെരിസിച്ചിനെ ചുറ്റിപ്പറ്റിയാണ്. ഫൈനല്‍ തേഡില്‍ അപകടകാരിയായ പെരിസിച്ചിന് പരിചയസമ്പത്ത് മുതല്‍ക്കൂട്ടാവും.
ഇന്ന് ജയിച്ച് സെമി ഫൈനലിൽ കടക്കാനാവും ഇരുടീമുകളുടെയും ലക്ഷ്യം. ഇന്ത്യൻ സമയം രാത്രി 8.30നാണ് ബ്രസീൽ-ക്രൊയേഷ്യ പോരാട്ടം. അതേസമയം, ദക്ഷിണ കൊറിയയ്‌ക്കെതിരായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിലെ ബ്രസീലിന്‍റെ ഗോളാഘോഷങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സാംബാ ചുവടുകള്‍ക്ക് പേരുകേട്ട ബ്രസീലിയന്‍ ടീം എതിരാളികളെ അനാദരിക്കുന്ന തരത്തിലാണ് അമിത നൃത്തം ചവിട്ടുന്നത് എന്നായിരുന്നു വിമര്‍ശനം.
Read Also:- ഉത്തരക്കടലാസുകളിൽ ഫാൾസ് നമ്പറിന് പകരം ബാർകോഡ്: അധ്യാപകർക്കും സർവകലാശാലയിലെ ജീവനക്കാർക്കും പരിശീലനം തുടങ്ങി
എന്നാല്‍, ഫുട്ബോളിലെ ഏറ്റവും പ്രധാനപ്പെട്ട മുഹൂര്‍ത്തമാണ് ഗോള്‍ നേടുക എന്നതെന്നും ലോകകപ്പാവുമ്പോള്‍ ഇതിന്‍റെ പ്രധാന്യം കൂടുമെന്നും താരം പറയുന്നു. ഈ ആഘോഷം ടീമിന് മാത്രമല്ല, രാജ്യത്തിനാകെ ആനന്ദം പകരുന്നതാണിതെന്നും ഇനിയുമേറെ ഗോളാഘോഷങ്ങള്‍ ഞങ്ങളുടെ പക്കലുണ്ടെന്നും വിനീഷ്യസ് ജൂനിയര്‍ പറഞ്ഞു.
Post Your Comments