
വണ്ടാനം: ആലപ്പുഴ മെഡിക്കൽ കോളജിൽ രോഗിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ വള്ളികുന്നം സ്വദേശി ശിവരാജൻ (60) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ ആശുപത്രിയിലെ ശുചിമുറിയിലാണ് തൂങ്ങി മരിച്ച നിലയിൽ ശിവരാജന്‍റെ മൃതദേഹം കണ്ടെത്തിയത്.
ശിവരാജനെ പ്രവേശിപ്പിച്ച വാർഡിൽ മറ്റ് മൂന്ന് രോഗികൾ കൂടി ഉണ്ടായിരുന്നു. എന്നാൽ, സംഭവം നടന്നപ്പോൾ മറ്റാരും വാർഡിൽ ഇല്ലായിരുന്നു. മരണകാരണം അറിവായിട്ടില്ല. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
Post Your Comments