IdukkiKeralaNattuvarthaLatest NewsNews

പ്രണയ നൈരാശ്യം : കാമുകി പിണങ്ങിപോയതിന് പൊലീസ് സ്റ്റേഷന് സമീപത്തെ പുഴയിൽ ചാടി യുവാവിന്‍റെ ആത്മഹത്യ ശ്രമം

ഇടുക്കി കോലാനി സ്വദേശി മാത്യു ജോര്‍ജ്ജാണ് ആത്മഹത്യക്ക് ശ്രമിച്ചത്

ഇടുക്കി: കാമുകി പിണങ്ങിപോയതിന് തൊടുപുഴ പൊലീസ് സ്റ്റേഷനു സമീപമുള്ള പുഴയില്‍ ചാടി യുവാവിന്‍റെ ആത്മഹത്യ ശ്രമം. ഇടുക്കി കോലാനി സ്വദേശി മാത്യു ജോര്‍ജ്ജാണ് ആത്മഹത്യക്ക് ശ്രമിച്ചത്. പ്രണയനൈരാശ്യം ആണ് ആത്മഹത്യാശ്രമത്തിന് പിന്നിൽ. പൊലീസും ഫയര്‍ഫോഴ്സും രണ്ടുമണിക്കൂർ ശ്രമിച്ചാണ് ഇയാളെ രക്ഷപെടുത്തിയത്.

ഇന്നലെ ഉച്ചയോടെയാണ് തൊടുപുഴ പുഴയില്‍ യുവാവ് ചാടിയത്. തുടർന്ന്, നാട്ടുകാര്‍ ഉടന്‍ ഫയര്‍ഫോഴ്സിനെ അറിയിച്ചു. പുഴയുടെ പാലത്തിനടുത്ത ഭാഗത്തുള്ള കോണ്‍ക്രീറ്റില്‍ പിടിച്ചു നിന്ന ഇയാളെ വലക്കുള്ളിലാക്കി ഫയര്‍ഫോഴ്സ് പുറത്തെത്തിച്ചു.

Read Also : ദിവസവും രണ്ട് നേരം ചൂടുവെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് വായ കഴുകുന്നതുകൊണ്ടുള്ള ഗുണങ്ങൾ!

ഇടുക്കി സ്വദേശിയായ യുവതിയുമായി മാത്യു ജോർജ്ജ് പ്രണയത്തിലായിരുന്നു. യുവാവിനൊപ്പം താമസമാക്കിയ പെൺകുട്ടി ഇയാള്‍ മുമ്പ് മറ്റൊരു വിവാഹം ചെയ്തുവെന്നറിഞ്ഞതോടെ പിന്തിരിഞ്ഞു. യുവതി ഇന്നു രാവിലെ തൊടുപുഴ പൊലീസ് സ്റ്റേനിലെത്തി മാതാപിതാക്കള്‍ക്കോപ്പം പോയി. ഇതേ തുടര്‍ന്നാണ് യുവാവ് പുഴയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്.

രണ്ട് മണിക്കൂ‍ർ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷിച്ച മാത്യു ജോര്‍ജ്ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button