ThiruvananthapuramKeralaNattuvarthaLatest NewsNews

‘ഗവർണറെ മാറ്റുന്നത് സ്വജനപക്ഷപാതത്തിനും അഴിമതിക്കും വേണ്ടി, ലീഗ് കണ്ണുരുട്ടിയതോടെ കോൺഗ്രസ് നിലപാടു മാറ്റിയത് ജനവഞ്ചന’

തിരുവനന്തപുരം: ഗവർണറെ ചാൻസലർ സ്ഥാനത്തു നിന്ന് നീക്കാനുള്ള ബില്ലിന്റെ കാര്യത്തിൽ കോൺഗ്രസ് നിലപാട് മാറ്റിയത് മുസ്‍ലിം ലീഗിനെ ഭയന്നാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഗവർണറെ മാറ്റുന്നത് സ്വജനപക്ഷപാതത്തിനും അഴിമതിക്കും വേണ്ടിയാണെന്ന് വ്യക്തമായിട്ടും മുഖ്യപ്രതിപക്ഷം അതിനെ അനുകൂലിക്കുന്നതിലൂടെ ലീഗാണ് യുഡിഎഫിനെ നിയന്ത്രിക്കുന്നതെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ബില്ലിനെ ആദ്യം എതിർത്ത കോൺഗ്രസ്, മുസ്‍ലിം ലീഗ് കണ്ണുരുട്ടിയതോടെ നിലപാടു മാറ്റിയത് ജനവഞ്ചനയാണെന്നും വിഡി സതീശൻ മുസ്‍ലിം ലീഗിനു കീഴടങ്ങുന്നത് മതമൗലികവാദത്തിനു കീഴടങ്ങുന്നതിനു തുല്യമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

18നും 25നും ഇടയിലുള്ളവര്‍ക്ക് ഗര്‍ഭനിരോധന ഉറകള്‍ സൗജന്യമായി നല്‍കും, അപ്രതീക്ഷിത ഗര്‍ഭധാരണം തടയല്‍ ലക്ഷ്യം

‘1986ലെ ഷാബാനു കേസ് കാലം മുതൽ ആരിഫ് മുഹമ്മദ് ഖാനെതിരെ വിരോധം കൊണ്ടുനടക്കുന്ന പാർട്ടിയാണു മുസ്‍ലിം ലീഗ്. മതമൗലികവാദവും സ്ത്രീവിരുദ്ധതയും മാത്രമാണ് ലീഗിന്റെ നിലപാടിന്റെ പിന്നിൽ. ജനാധിപത്യവിരുദ്ധമായ ഭരണപക്ഷത്തിന്റെ നടപടിയെ പ്രതിപക്ഷം പിന്തുണയ്ക്കുന്നതു രാജ്യത്ത് മറ്റൊരിടത്തും കാണാത്തതാണ്. പിൻവാതിൽ നിയമനങ്ങൾ ശക്തമാക്കാനാണു സർക്കാർ ഉദ്ദേശിക്കുന്നത്. വിഡി സതീശനും കോൺഗ്രസും അതിനു കുടപിടിക്കുകയാണ്. നിയമവിരുദ്ധവും യുജിസി നിയമങ്ങൾക്കെതിരുമായ ബില്ലിനെതിരെ ബിജെപി ശക്തമായി പോരാടും,’ കെ സുരേന്ദ്രൻ പറഞ്ഞു.

ബിജെപിയെ ഭരണത്തില്‍ നിന്ന് പുറത്താക്കാന്‍ ജനങ്ങള്‍ വോട്ട് ചെയ്തതിനാലാണ് സിപിഎമ്മിന് ഹിമാചല്‍ സീറ്റ് നഷ്ടമായത്: യെച്ചൂരി

സുപ്രീംകോടതി ഉൾപ്പെടെയുള്ള നീതിന്യായ കോടതികൾക്കു മുമ്പിൽ പരാജയപ്പെട്ട സർക്കാർ നിയമസഭയെ ഉപയോഗിച്ച് അതെല്ലാം അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും സർവ്വകലാശാലകളുടെ സ്വയം ഭരണം തകർക്കാനും പാർട്ടിയുടെ ആധിപത്യം സ്ഥാപിക്കാനുമാണ് ഈ ബില്ലെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button