മലപ്പുറം: കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ വേട്ട. ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒരു കിലോയിലധികം സ്വര്‍ണം പിടികൂടി. സംഭവത്തില്‍ ഒരാള്‍ കസ്റ്റംസിന്റെ പിടിയിലായിട്ടുണ്ട്. വയനാട് നടവയല്‍ സ്വദേശി അബ്ദുള്‍ മജീദ് ആണ് പിടിയിലായത്. സ്വര്‍ണം മിശ്രിതമാക്കി ക്യാപ്സൂള്‍ രൂപത്തിലാക്കിയായിരുന്നു മജീദ് കടത്താന്‍ ശ്രമിച്ചത്. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെയാണ് ഇയാള്‍ പിടിയിലായത്. പരിശോധനയ്ക്കിടെ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ ഇയാളെ വിശദമായി പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ് വയറിനുള്ളില്‍ സ്വര്‍ണം ഉള്ളതായി കണ്ടത്.
1.011 കിലോ സ്വര്‍ണമാണ് ക്യാപ്സൂള്‍ രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ചത്. ഇത്തരത്തില്‍ നാല് ക്യാപ്സൂളുകള്‍ ഇയാളില്‍ നിന്നും പിടിച്ചെടുത്തു. ഈ സ്വര്‍ണത്തിന് വിപണിയില്‍ 54 ലക്ഷം രൂപ വിലവരുമെന്ന് അധികൃതര്‍ അറിയിച്ചു. ദുബായില്‍ നിന്നുമാണ് മജീദ് കരിപ്പൂരില്‍ എത്തിയത്.
കഴിഞ്ഞ ദിവസവും കരിപ്പൂരില്‍ നിന്നും ഒരു കിലോ സ്വര്‍ണം പിടിച്ചെടുത്തിരുന്നു. സംഭവത്തില്‍ മഞ്ചേരി സ്വദേശിയാണ് പിടിയിലായത്.
Post Your Comments