കൊടുമൺ: പൂർവവൈരാഗ്യത്തെ തുടർന്ന് യുവാവിനെയും സുഹൃത്തിന്റെ പിതാവിനെയും വെട്ടിപ്പരിക്കേൽപിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കൊടുമൺ ഇടത്തിട്ട ഐക്കരേത്ത് മുരുപ്പ് ഈറമുരുപ്പേൽ വീട്ടിൽ സുരേഷിന്റെ മകൻ അമൽ സുരേഷിനെയും (20) സുഹൃത്തിന്റെ പിതാവ് രഘുവിനെയും ഗുരുതരമായി വെട്ടിപ്പരിക്കേൽപിച്ച കേസിലാണ് അറസ്റ്റ്. കൊടുമൺ പൊലീസ് ആണ് പ്രതികളെ പിടികൂടിയത്.
Read Also : ഗുജറാത്തിലെ ചരിത്ര വിജയം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തും
തിങ്കളാഴ്ച രാത്രി ഒമ്പതിന് ഐക്കരേത്ത് മുരുപ്പിലാണ് സംഭവം. ഐക്കരേത്ത് മുരുപ്പ് കരിമ്പന്നൂർ വീട്ടിൽ മണി (27), ഐക്കരേത്ത് മുരുപ്പ് ഗീതാഭവനം വീട്ടിൽ ഗിരീഷ് (31) എന്നിവരെയാണ് എസ്.ഐ രതീഷ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
സ്ത്രീകളെ അപമാനിച്ചതിനും പട്ടികജാതി പീഡന നിയമപ്രകാരവും 2016-ന് കൊടുമൺ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയാണ് മണി. ഇരുവരെയും കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments