അഹമ്മദാബാദ്: ഗുജറാത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങള്‍ തകര്‍ത്ത് ബിജെപി മുന്നേറുകയും ആംആദ്മി സംസ്ഥാനത്ത് വേരുറപ്പിക്കുകയും ചെയ്തതോടെ കോണ്‍ഗ്രസിന്റെ സീറ്റ് നില 78 ല്‍ നിന്ന് 21 ലേക്ക് കൂപ്പുകുത്തി. പല മണ്ഡലങ്ങളിലും കോണ്‍ഗ്രസ് വോട്ട് ബിജെപിയിലേക്കും ആംആദ്മിയിലേക്കും മറിഞ്ഞത് പാര്‍ട്ടിയ്ക്ക് നാണക്കേടായി. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റുകളായ 55 ഇടങ്ങളില്‍ ബിജെപി മേല്‍ക്കൈ നേടിയിരിക്കുകയാണ്.
വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയും കോണ്‍ഗ്രസ് തലപ്പത്തേക്കുള്ള മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ രംഗപ്രവേശനവും കോണ്‍ഗ്രസിനെ രക്ഷപ്പെടുത്താന്‍ സാധിച്ചില്ലെന്നാണ് ഗുജറാത്തിലെ ജനവിധി തെളിയിക്കുന്നത്. ഭാരത് ജോഡ് യാത്ര 90 ദിവസത്തിലേക്ക് അടുക്കുമ്പോള്‍ മത്സരിച്ചയിടങ്ങളിലെല്ലാം കോണ്‍ഗ്രസ് ദയനീയ പരാജയം ഏറ്റുവാങ്ങുകയാണ്.
Post Your Comments