Latest NewsNewsIndia

ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് ജനങ്ങള്‍ക്ക് ബിജെപിയിലുള്ള അടിയുറച്ച വിശ്വാസം: കേന്ദ്ര മന്ത്രി രാജ്നാഥ് സിംഗ്

ന്യൂഡല്‍ഹി : ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ മികച്ച ലീഡ് നേടി വിജയിച്ച ബിജെപിയെ പ്രശംസിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഏഴാം തവണയും ഗുജറാത്തില്‍ ബിജെപി അധികാരത്തിലേറാന്‍ ഒരുങ്ങുകയാണ്.

Read Also:2023 സാമ്പത്തിക വർഷത്തേക്കുള്ള പൊതുബജറ്റ് അവതരിപ്പിച്ച് സൗദി

‘ഗുജറാത്തിലെ ജനങ്ങള്‍ ബിജെപി ഭരണത്തെ അനുകൂലിക്കുന്നവരാണ്. അവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ അഗാധമായ വിശ്വാസമുണ്ട്. തങ്ങള്‍ ഗുജറാത്തില്‍ ഒരു പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കുകയാണ്’, രാജ്നാഥ് സിംഗ് പറഞ്ഞു,ഗുജറാത്ത് മോഡലിനെ ഇന്ന് ആളുകള്‍ ഏകകണ്ഠേന സ്വീകരിക്കുന്നുണ്ടെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുളള പദ്ധതികള്‍ 2000 മുതല്‍ ആളുകള്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചുവരികയാണ്. ഗുജറാത്തിലെ ജനങ്ങളെയും ബിജെപി പ്രവര്‍ത്തകരെയും നേതാക്കളയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഗുജറാത്തില്‍ ബിജെപിയുടെ ഭരണത്തുടര്‍ച്ച പ്രതീക്ഷിക്കപ്പെട്ട ഒരു കാര്യമാണെന്ന് കേന്ദ്ര മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ബിജെപി നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളുടെ ഫലമാണിത്. ഇത് രാജ്യത്തിനാകെ മാതൃകയാണെന്നും അദ്ദേഹം പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button