ഗുജറാത്തും ഹിമാചല്‍പ്രദേശും ആര്‍ക്കൊപ്പമെന്ന് വ്യക്തമാകാൻ മണിക്കൂറുകൾ മാത്രം.വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യഫലസൂചനകള്‍ പ്രകാരം ഗുജറാത്തിൽ ബിജെപി കുതിക്കുകയാണ്. ഇരുസംസ്ഥാനങ്ങളിലും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഭൂരിപക്ഷം പ്രവചിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി. ഗുജറാത്തില്‍ 27 വര്‍ഷമായി ഭരണം നിലനിര്‍ത്തുന്ന ബിജെപിക്ക് ഇത്തവണയും വന്‍ ഭൂരിപക്ഷം ലഭിക്കുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചത്.
അതേസമയം, ഹിമാചലില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനം ഭരണകക്ഷിയായ ബി.ജെ.പി.യെയും മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിനെയും ഒരുപോലെ ആശങ്കയിലാക്കിയിരുന്നു. എന്നാൽ, ലീഡ് നില മാറി മറിയുകയാണ്.
ആദ്യ മണിക്കൂറിൽ തന്നെ മേൽക്കൈ നേടിയിരിക്കുകയാണ് ബിജെപി. 68 സീറ്റുകളിൽ 32 സീറ്റുകളിലാണ് പാർട്ടി ആദ്യ മണിക്കൂറിൽ തന്നെ വ്യക്തമായ ലീഡ് ഉയർത്തുന്നത്. വോട്ടെണ്ണൽ തുടരുമ്പോൾ മത്സരം ബിജെപിയും കോൺഗ്രസും തമ്മിൽ മാത്രമായി മാറിയിരിക്കുകയാണ്. ഒരു സീറ്റിലും ആംആദ്മിയ്‌ക്ക് ലീഡ് നിലനിർത്താനാവുന്നില്ലെന്നാണ് റിപ്പോർട്ട്.
Post Your Comments