ന്യൂഡല്‍ഹി: വര്‍ഗീയ ധ്രുവീകരണത്തിന്റെ വിജയവും പരാജയവുമാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. ബിജെപിയെ ഭരണത്തില്‍ നിന്ന് പുറത്താക്കാന്‍ ജനങ്ങള്‍ വോട്ട് ചെയ്തതിന്റെ ഭാഗമായാണ് സിപിഐഎമ്മിന് ഹിമാചലിലെ സീറ്റ് നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഗീയ ധ്രുവീകരണ രാഷ്ട്രീയം ഭാവിയില്‍ എങ്ങനെയായിരിക്കുമെന്നതിന്റെ ഉദാഹരണമാണ് ഗുജറാത്ത്. ഗുജറാത്തിലെ ആദിവാസി പിന്നോക്ക വിഭാഗങ്ങളിലും ഹിന്ദുത്വ വോട്ടുകള്‍ ഏകീകരിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹിമാചല്‍ പ്രദേശിലെ തിയോഗില്‍ സിപിഐഎമ്മിന്റെ രാകേഷ് സിന്‍ഹയെ പരാജയപ്പെടുത്തിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കുല്‍ദീപ് സിങ് റാത്തോര്‍ വിജയിച്ചത്. സിറ്റിങ് മണ്ഡലത്തില്‍ രാകേഷ് സിന്‍ഹ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.
Post Your Comments