Latest NewsNewsBusiness

ആക്സിസ് മ്യൂച്വൽ ഫണ്ട്: പുതിയ ഫണ്ട് ഓഫർ ഡിസംബർ 21 വരെ നടക്കും

ഏറ്റവും കുറഞ്ഞ നിക്ഷേപം 5,000 രൂപയാണ്

ഉപഭോക്താക്കൾക്കായി ഏറ്റവും പുതിയ ആക്സിസ് ലോംഗ് ഡ്യൂറേഷൻ ഫണ്ടുമായി ആക്സിസ് മ്യൂച്വൽ ഫണ്ട്. ലോംഗ് ഡ്യൂറേഷൻ പദ്ധതിയുടെ പുതിയ ഫണ്ട് ഓഫർ ഡിസംബർ 21 വരെയാണ് നടക്കുന്നത്. ഏറ്റവും കുറഞ്ഞ നഷ്ട സാധ്യതയുള്ള ഓപ്പൺ എൻഡഡ് ഡെറ്റ് പദ്ധതിയാണിത്. ഏഴു വർഷത്തിൽ കൂടുതൽ കാലാവധിയും ഉയർന്ന പലിശ നിരക്കുമാണ് ഇവയെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്ഥമാക്കുന്നത്. കൂടാതെ, പലിശ നിരക്ക് ഉയർന്നിരിക്കുന്ന അവസരത്തിൽ ദീർഘ കാലത്തേക്ക് നിക്ഷേപിച്ച് ലോക്ക് ചെയ്യാനുള്ള അവസരവും ഈ പദ്ധതി മുഖാന്തരം ലഭിക്കുന്നതാണ്.

ഏറ്റവും കുറഞ്ഞ നിക്ഷേപം 5,000 രൂപയാണ്. തുടർന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായും നിക്ഷേപം നടത്താൻ കഴിയുന്നതാണ്. 30 വർഷ കാഴ്ചപ്പാടോടു കൂടി ദീർഘ കാലം സർക്കാർ കടപ്പത്രങ്ങളിലും ഇത് നിക്ഷേപം നടത്തുന്നതാണ്. ഇത്തരത്തിലുള്ള സ്ഥിര വരുമാന തന്ത്രങ്ങൾ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം മികച്ച ഓപ്ഷനാണെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.

Also Read: പൂജാമുറി ഒരുക്കുമ്പോൾ അറിയാതെ വരുത്തുന്ന ഈ തെറ്റുകളാകാം നിങ്ങളുടെ ദുരിതത്തിന് കാരണം

shortlink

Related Articles

Post Your Comments

Related Articles


Back to top button