Latest NewsDevotional

പൂജാമുറി ഒരുക്കുമ്പോൾ അറിയാതെ വരുത്തുന്ന ഈ തെറ്റുകളാകാം നിങ്ങളുടെ ദുരിതത്തിന് കാരണം

പൂജാമുറി പണിയുമ്പോഴും അതിന് ശേഷം അവിടെ ആരാധന നടത്തുമ്പോഴും നിരവധി കാര്യങ്ങൾ ശ്ര​ദ്ധിക്കേണ്ടതായുണ്ട്. അല്ലെങ്കിൽ വിപരീത ഫലമാകും ഉണ്ടാകുക.

പൂജാമുറി സ്ഥാപിക്കുമ്പോൾ ശരിയായ ദിശയും സ്ഥാനവുമൊക്കെ നോക്കി വേണം പണിയാൻ. കൂടാതെ പൂജാമുറിയിൽ വെക്കുന്ന ദൈവത്തിന്റെ വിഗ്രഹങ്ങളുടെയും ചിത്രങ്ങളുടെയും സ്ഥാനവും ശരിയായിരിക്കണം. അത്തരത്തിൽ വീട്ടിൽ പൂജാമുറി സ്ഥാപിക്കുമ്പോൾ ശ്ര​ദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം.

1.വാസ്തു ശാസ്ത്ര പ്രകാരം ശരിയായ ദിശയിലായിരിക്കണം പൂജാമുറി പണിയേണ്ടത്. അങ്ങനെ അല്ലെങ്കിൽ പൂജാമുറി നമുക്ക് ഗുണം ചെയ്യില്ല. അതുകൊണ്ട് തന്നെ പൂജാമുറി എപ്പോഴും വീടിന്റെ വടക്ക് ദിശയിലായിരിക്കണം സ്ഥാപിക്കേണ്ടത്. വാസ്തു ശാസ്ത്ര പ്രകാരം തെക്ക് അല്ലെങ്കിൽ പടിഞ്ഞാറ് ദിശയിൽ പൂജാമുറി സ്ഥാപിക്കുന്നത് അശുഭമാണ്. പൂജാമുറിയിൽ രണ്ട് ശംഖ് ഒരുമിച്ച് വെയ്ക്കുന്നതും ശരിയല്ല.

2.പൂജാമുറിയിൽ ഒരിക്കലും തകർന്നതോ പൊട്ടിയതോ ആയ വിഗ്രഹങ്ങൾ സ്ഥാപിക്കരുത്. ഇത് ഏറ്റവും അശുഭകരമായി കണക്കാക്കപ്പെടുന്നു. പൊട്ടിയ വിഗ്രഹങ്ങളെ ആരാധിച്ചാൽ ദൈവങ്ങൾ കോപിക്കുമെന്നാണ് വിശ്വാസം.

3.വാസ്തു പ്രകാരം പൂജാമുറി ഒരിക്കലും സ്റ്റോർ റൂമിലും കിടപ്പുമുറിയിലും ബേസ്മെന്റിലും സ്ഥാപിക്കാൻ പാടില്ല. പൂജാ മുറി എപ്പോഴും തുറന്ന സ്ഥലത്താണ് പണിയേണ്ടത്.

4.പൂജാമുറിയിൽ ഒന്നിലധികം ദൈവങ്ങളുടെ ചിത്രങ്ങൾ സൂക്ഷിക്കരുത്. ഗണപതിയുടെ 3 വിഗ്രഹങ്ങളും വെക്കാൻ പാടില്ല. അങ്ങനെ ചെയ്താൽ വീട്ടിലെ മംഗള കർമ്മങ്ങൾക്ക് തടസങ്ങൾ നേരിടും. വിഗ്രഹങ്ങളും ചിത്രങ്ങളും സ്ഥാപിക്കുന്നതിന്റെ ശരിയായ ദിശയെക്കുറിച്ചുള്ള അറിവുണ്ടായിരിക്കണം.

5.ഹനുമാന്റെ വലിയ വിഗ്രഹം വീട്ടിലെ പൂജാമുറിയിൽ സൂക്ഷിക്കാൻ പാടില്ലെന്നാണ് വിശ്വാസം. പൂജാമുറിയിലെ ഹനുമാൻ വിഗ്രഹം എപ്പോഴും ചെറുതായിരിക്കണം. ഇതോടൊപ്പം ഇരിക്കുന്ന ഹനുമാൻ വിഗ്രഹം സൂക്ഷിക്കുന്നത് നല്ലതായി കരുതപ്പെടുന്നു. ഇതോടൊപ്പം ശിവലിംഗവും പൂജാമുറിയിൽ വെക്കാവുന്നതാണ്.

6.വാസ്തു ശാസ്ത്ര പ്രകാരം അബദ്ധത്തിൽ പോലും പൂജാമുറിക്ക് സമീപം കക്കൂസുകൾ നിർമ്മിക്കരുത്. പലപ്പോഴും ആളുകൾ വീടിന്റെ അടുക്കളയിൽ പൂജാമുറി ഉണ്ടാക്കാറുണ്ട്, എന്നാൽ വാസ്തു പ്രകാരം അടുക്കളയിൽ പൂജാമുറി ഉണ്ടാക്കാൻ പാടില്ല. ഇങ്ങനെ ചെയ്യുന്നത് ലക്ഷ്മിദേവിയുടെ കോപത്തിന് ഇടയാക്കുമെന്നാണ് വിശ്വാസം.

7.എപ്പോഴും ചിരിക്കുന്ന ദേവീദേവന്മാരുടെ ചിത്രങ്ങൾ വീടിന്റെ പൂജാമുറിയിൽ സൂക്ഷിക്കണം. ദേവീദേവന്മാരുടെ ഉഗ്രരൂപങ്ങളുടെ ചിത്രങ്ങൾ പൂജാമുറിയിൽ സൂക്ഷിക്കരുത്. അങ്ങനെ ചെയ്യുന്നത് അശുഭകരമായി കണക്കാക്കപ്പെടുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button