ശബരിമല: സന്നിധാനത്ത് വൈദ്യുതാഘാതമേറ്റ് വീണ നിലയിൽ കണ്ടെത്തിയ സിംഹവാലൻ കുരങ്ങിന് വനംവകുപ്പ് ഉദ്യോഗസ്ഥർ രക്ഷകരായി. പ്രാഥമിക ചികിത്സ നൽകി കുരങ്ങിന്റെ ജീവൻ രക്ഷപ്പെടുത്തിയ ശേഷം കാട്ടിലേയ്ക്ക് തിരികെ വിട്ടു.
ഇന്ന് രാവിലെ 11.15 ഓടെ സന്നിധാനത്തെ വനംവകുപ്പിന്റെ ഇൻസ്പെക്ഷൻ ബംഗ്ലാവിന് സമീപമായിരുന്നു കുരങ്ങിനെ ഷോക്കേറ്റ നിലയിൽ കണ്ടെത്തിയത്. വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് കുഞ്ഞ് സിംഹവാലൻ കുരങ്ങ് നിലത്തേക്ക് വീഴുകയായിരുന്നു.
Read Also : ജില്ലാ പൈതൃക മ്യൂസിയത്തിന് 3.88 കോടി രൂപയുടെ അനുമതി; മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ മുഹമ്മദ് അൻവറിന്റെ നേതൃത്വത്തിൽ ഇടതു കൈക്ക് പൊള്ളലേറ്റ കുരങ്ങിന് സി പി ആർ നൽകി. തുടർന്ന്, ഇതിനെ ചാക്കിലാക്കി വനം വകുപ്പ് ഓഫീസിൽ എത്തിച്ചു. അടിയന്തിരമായി പ്രാഥമിക ശുശ്രൂഷ നൽകിയതിനാലാണ് കുരങ്ങിന്റെ ജീവൻ രക്ഷിക്കാനായത്. പിന്നീട്, കുരങ്ങിനെ കാട്ടിലേയ്ക്ക് തിരികെ വിട്ടു.
Post Your Comments