തിരുവനന്തപുരം: സംസ്ഥാനത്ത് അവശ്യവസ്തുക്കള്‍ക്ക് വിലക്കയറ്റമില്ലെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍ അനിലിന്റെ പ്രസ്താവനയെ ചൊല്ലി നിയമസഭയില്‍ ഭരണ – പ്രതിപക്ഷ വാക്ക്പോര്. വിലക്കയറ്റമില്ലെന്ന് പറഞ്ഞ ഭക്ഷ്യമന്ത്രിയെ വെള്ളരിക്കാ പട്ടണത്തിലെ മന്ത്രിയെന്ന് പ്രതിപക്ഷം പരിഹസിച്ചു. പൊതുവിപണിയിലെ വില പ്രതിപക്ഷത്തിന് അറിയുമോ എന്ന് ചോദിച്ച മന്ത്രിക്ക്, മാര്‍ക്കറ്റിലെ പച്ചക്കറി വില സഭയില്‍ വായിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ മറുപടി.
Read Also: ജില്ലാ പൈതൃക മ്യൂസിയത്തിന് 3.88 കോടി രൂപയുടെ അനുമതി; മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ശൂന്യവേളയില്‍ നോട്ടീസ് നല്‍കിയത്. ആരോപണം തള്ളിയ ഭക്ഷ്യ മന്ത്രി ജി.ആര്‍ അനില്‍ പ്രതിപക്ഷത്തെ പരിഹസിച്ചു. മന്ത്രിക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയതോടെ സഭയില്‍ വാക്പോരിലേക്കെത്തുകയായിരുന്നു.
വിലക്കയറ്റമില്ലെന്ന മന്ത്രിയുടെ വാദത്തെ, പാളയം മാര്‍ക്കറ്റിലെ പച്ചക്കറി വില വായിച്ച് പ്രതിപക്ഷം നേരിട്ടു. ആന്ധ്രാ അരി എവിടെയെന്നും പ്രതിപക്ഷം ചോദിച്ചു. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങി.
Post Your Comments