Latest NewsUAENewsInternationalGulf

യുഎഇയിൽ ഇനി തൊഴിൽ കരാറുകൾ മിനിറ്റുകൾക്കകം ലഭിക്കും

അബുദാബി: യുഎഇയിൽ തൊഴിൽ കരാർ ഇനി മിനിറ്റുകൾക്കകം ലഭിക്കും. സ്മാർട്ട് സംവിധാനത്തിലൂടെയാണ് നടപടി ക്രമങ്ങൾ വേഗത്തിലായത്. 2 ദിവസമായിരുന്നു ഈ നടപടിക്രമങ്ങൾക്കായി നേരത്തെ എടുത്തിരുന്നത്. ഇത് ഇപ്പോൾ അര മണിക്കൂറായി കുറഞ്ഞിരിക്കുകയാണ്. 2 ദിവസത്തിനകം 35,000ത്തിലേറെ തൊഴിൽ കരാറുകൾ പൂർത്തിയാക്കിയതായി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയംഅറിയിച്ചു.

Read Also: സംസ്ഥാനത്ത് അവശ്യവസ്തുക്കള്‍ക്ക് വിലക്കയറ്റമില്ലെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി, സാധനങ്ങളുടെ വില വായിച്ച് പ്രതിപക്ഷം

തൊഴിലുടമയുടെയും തൊഴിലാളിയുടെയും ഒപ്പ് ഒത്തുനോക്കുന്നത് ഉൾപ്പെടെയുള്ളവയെല്ലാം ഡിജിറ്റൽ സംവിധാനത്തിലൂടെ നടക്കും, വർക്ക് പെർമിറ്റ് അടക്കം തൊഴിലാളികളുമായി ബന്ധപ്പെട്ട അപേക്ഷകളും രേഖകളും ഡിജിറ്റലായി സമർപ്പിച്ചാൽ നടപടി വേഗത്തിൽ നടക്കും. മന്ത്രാലയത്തിന്റെ ആപ്പ് വഴി 100ലേറെ സേവനങ്ങൾ ലഭിക്കും. വിവരങ്ങൾക്ക് 600 590000 നമ്പറിൽ വാട്ട്‌സ് ആപ്പിലും ബന്ധപ്പെടാം. ഇംഗ്ലിഷ്, അറബിക് ഭാഷകളിലാണ് സേവനം ലഭിക്കുക.

Read Also: നിര്‍ത്താതെയുള്ള ഛര്‍ദ്ദിയും വയറിളക്കവും 12 വയസുകാന്‍ മരിച്ചു, 80ഓളം പേര്‍ ആശുപത്രിയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button