PalakkadKeralaNattuvarthaLatest NewsNews

മകൻ വെള്ളക്കെട്ടിൽ വീണ് മുങ്ങിമരിച്ചു : പിന്നാലെ കുഴഞ്ഞ് വീണ ഉമ്മയും മരിച്ചു

ഒറ്റപ്പാലം അമ്പലപ്പാറ തിരുണ്ടിയിൽ പാറമടയിലെ വീടിനോട് ചേർന്നുള്ള മത്സ്യങ്ങളെ വളർത്തുന്ന വെള്ളക്കെട്ടിൽ വീണാണ് കോടങ്ങാട്ടിൽ അനീഷ് ബാബു (38) മുങ്ങി മരിച്ചത്

പാലക്കാട്: മകൻ വെള്ളക്കെട്ടിൽ വീണ് മരിച്ച വിവരം അറിഞ്ഞ മാതാവ് കുഴഞ്ഞ് വീണ് മരിച്ചു. ഒറ്റപ്പാലം അമ്പലപ്പാറ തിരുണ്ടിയിൽ പാറമടയിലെ വീടിനോട് ചേർന്നുള്ള മത്സ്യങ്ങളെ വളർത്തുന്ന വെള്ളക്കെട്ടിൽ വീണാണ് കോടങ്ങാട്ടിൽ അനീഷ് ബാബു (38) മുങ്ങി മരിച്ചത്.

Read Also : കരുവന്നൂർ ബാങ്കിന്റെ സ്വപ്നപദ്ധതിയുടെ സ്ഥലദോഷം മാറ്റാൻ പരിഹാര പൂജ: നടത്തിയവർ ബാങ്ക് തട്ടിപ്പിന് ജയിലിൽ

മകന്റെ മരണവിവരമറിഞ്ഞ ഉടനെ മാതാവ് തിരുണ്ടി ആമിന (58) കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹങ്ങൾ താലൂക്ക് ആശുപത്രിയിലെ മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Post Your Comments


Back to top button