KeralaLatest NewsNews

തിരുവനന്തപുരത്ത് മേല്‍പ്പാലത്ത് നിന്ന് താഴേക്ക് സ്‌കൂട്ടര്‍ മറിഞ്ഞു : അമ്മ മരിച്ചു, കുഞ്ഞിനു ഗുരുതരപരിക്ക്

കോവളം സ്വദേശിയായ സിമിയാണ് മരിച്ചത്.

തിരുവനന്തപുരം: നിയന്ത്രണം വിട്ട സ്‌കൂട്ടർ മേൽപ്പാലത്തിൽ നിന്നും താഴേയ്ക്ക് തെറിച്ചു വീണ് അപകടം. സംഭവത്തിൽ അമ്മ മരിച്ചു. സാരമായി പരിക്കേറ്റ കുഞ്ഞും സഹോദരിയും ചികിത്സിയിൽ.

കോവളം സ്വദേശിയായ സിമിയാണ് മരിച്ചത്. 35 വയസായിരുന്നു. സിമിയെ കൂടാതെ സിനി (32) ശിവന്യ (3) എന്നിവർ ഗുരുതര പരിക്കോടെ ചികിത്സയിലാണ്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

read also: മേയര്‍ ആര്യ രാജേന്ദ്രന് അന്ത്യ ശാസനം നല്‍കാന്‍ സിപിഎം ജില്ലാ നേതൃത്വം, മേയറുടേത് ധിക്കാര നടപടി

ഉച്ചക്ക് ഒരുമണിയോടെയാണ് അപകടം ഉണ്ടായത്. വെണ്‍പാലവട്ടത്ത് മേല്‍പ്പാലത്തില്‍ നിന്നും ഇരുചക്രവാഹത്തിന്റെ നിയന്ത്രണം വിട്ടതോടെ മൂന്നും പേരും താഴോട്ട് വീഴുകയായിരുന്നു. ഇവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button