KeralaLatest NewsNews

ഗുണമേന്മയുള്ള ഭക്ഷണവും അന്തസ്സുള്ള ജീവിതവും സമ്മാനിക്കുന്നതാകണം കൃഷി: മന്ത്രി

തിരുവനന്തപുരം: ഗുണമേന്മയുള്ള ഭക്ഷണവും അന്തസ്സുള്ള ജീവിതവും സമ്മാനിക്കുന്നതായിരിക്കണം കൃഷിയെന്നും കഴിയുന്നവർ സ്വന്തമായി കൃഷിചെയ്ത് വിഷരഹിത വിഭവങ്ങളുണ്ടാക്കണമെന്നും കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. കരകുളത്തിന്റെ തനത് വെളിച്ചെണ്ണയും മറ്റ് മൂല്യ വർദ്ധിത ഉത്പന്നങ്ങളും നിർമ്മിക്കുന്നതിനെ പറ്റി ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കരകുളത്തെ കേര ഗ്രാമം പദ്ധതി ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കരകുളം കൃഷി ഭവനെ സ്മാർട്ടാക്കുന്നതിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തെങ്ങുകളുടെ രോഗം കുറച്ച് ഉൽപ്പാദനം വർധിപ്പിക്കുകയാണ് കേര ഗ്രാമം പദ്ധതിയുടെ ലക്ഷ്യം. ശാസ്ത്രീയ കൃഷിരീതികൾ അവലംബിച്ച് സംയോജിത കീടരോഗ നിയന്ത്രണം, വളപ്രയോഗം, ഇടവിള കൃഷി, മൂല്യ വർദ്ധിത ഉത്പന്നങ്ങളുടെ പ്രോത്സാഹനം തുടങ്ങിയവ പദ്ധതിയുടെ ഭാഗമാണ്. ഉത്പാദന ക്ഷമത കൂടിയ രണ്ടായിരത്തിലധികം തെങ്ങിൻ തൈകൾ കരകുളം പഞ്ചായത്തിൽ വിതരണം ചെയ്യും. കരകുളത്തെ കേരഗ്രാമം പദ്ധതിക്കായി കൃഷി വകുപ്പ് 25.67 ലക്ഷം രൂപ വിനിയോഗിക്കും. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 100 ഹെക്ടറിൽ കേര ഗ്രാമം പദ്ധതി തുടർച്ചയായി മൂന്ന് വർഷം നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button